Image

ആര്‍.എ.കെ. നഴ്‌സസ് സംഗമം ഡിട്രോയിറ്റില്‍

ജോസ് കണിയാലി Published on 26 July, 2011
ആര്‍.എ.കെ. നഴ്‌സസ് സംഗമം ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ് : ഇന്ത്യാ ഗവണ്‍മെന്റിന്റെയും ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ പ്രശസ്തമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന രാജ്കുമാരി അമൃതകൗര്‍ നഴ്‌സിംഗ് കോളേജിലെ 1986 ബാച്ചില്‍ ബി.എസ്‌സി നഴ്‌സിംഗ് പാസായവരുടെ ഒരു കുടുംബസംഗമം ഡിട്രോയിറ്റില്‍ നടത്തപ്പെട്ടു. ജൂലൈ 15 മുതല്‍ 17 വരെ നടത്തപ്പെട്ട ഈ സംഗമത്തിന്റെ പ്രത്യേകത 25 വര്‍ഷം പൂര്‍ത്തിയാകുന്നു എന്നതാണ്. 2003 ല്‍ ബെറ്റ്‌സി ജോര്‍ജിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ ആര്‍.എ.കെ. സംഗമം നടത്തപ്പെട്ടിരുന്നു.
 
അമേരിക്കയിലെ ഒന്‍പത് സംസ്ഥാനങ്ങളില്‍നിന്നുമായി ഇതേ ബാച്ചിലെ 20 പേരും കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു. ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ പ്രാര്‍ത്ഥനയോടുകൂടി പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഇതേ ബാച്ചിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഇപ്പോള്‍ സേക്രട്ട് ഹാര്‍ട്ട് പ്രോവിഷന്‍ഷ്യല്‍ ജനറലായി പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ആലീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജു വര്‍ഗീസ്, ജോളി ദമ്പതികളാണ് സംഗമത്തിന് ആതിഥേയത്വം വഹിച്ചത്. സംഗമത്തോടനുബന്ധിച്ച് ഔട്ട്‌ഡോര്‍ ഗെയിംസും, വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ജെയിംസ് ഡേവിഡ് (ന്യൂയോര്‍ക്ക്) നേതൃത്വം നല്‍കിയ ടാലന്റ്‌ഷോ ജിജി നെല്ലാമറ്റം (ചിക്കാഗോ) കൊറിയോഗ്രാഫ് ചെയ്തു. അടുത്ത ആര്‍ .എ.കെ. സംഗമം 2013 ല്‍ ചിക്കാഗോയില്‍വെച്ച് നടത്തുവാനും സമ്മേളനം തീരുമാനിച്ചു. ഗതകാലസ്മരണകള്‍ ഉണര്‍ത്തിയ ഈ സംഗമത്തില്‍ അന്‍പതോളം പേര്‍ പങ്കെടുത്തു.
ആര്‍.എ.കെ. നഴ്‌സസ് സംഗമം ഡിട്രോയിറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക