Image

സുവിശേഷ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ : റവ.സണ്ണി കുര്യന്‍ മുഖ്യപ്രഭാഷകന്‍

നിബു വെള്ളവന്താനം Published on 26 July, 2011
സുവിശേഷ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ : റവ.സണ്ണി കുര്യന്‍ മുഖ്യപ്രഭാഷകന്‍
ന്യുയോര്‍ക്ക് : ദൈവശാസ്ത്ര പ്രഭാഷകനും കണ്‍വന്‍ഷന്‍ പ്രാസംഗികനും വേദാധ്യാപകനും എഴുത്തുകാരനുമായ റവ.സണ്ണി കുര്യന്‍ ന്യൂയോര്‍ക്കില്‍ വചനപ്രഘോഷണം നിര്‍വഹിക്കുന്നു. വിവിധ പെന്തക്കോസ്ത് സംഘടനകളെ പ്രതിനിധീകരിക്കുന്ന പെന്തക്കോസ്ത് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെയും, കേരള പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 5 മുതല്‍ 7 വരെ സെന്‍ട്രല്‍ അവന്യൂ ഗേറ്റ് വേ വേള്‍ഡ് ക്രിസ്ത്യന്‍ സെന്ററില്‍ സുവിശേഷ കണ്‍വന്‍ഷന്‍ നടക്കും. എല്ലാ ദിവസവും വൈകീട്ട് ഏഴു മുതല്‍ ഒന്‍പത് വരെ കണ്‍വന്‍ഷന്‍ ഉണ്ടായിരിക്കും.

ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്ടിക്കട്ട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പരിസര പ്രദേശങ്ങളിലുമുള്ള ക്രിസ്തീയ സഭാവിശ്വാസികളെ കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 6ന് ശനി രാവിലെ 10 മുതല്‍ റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉണ്ടായിരിക്കും. സഭാ-സാഹിത്യ, പത്ര പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. റവ.സണ്ണി കുര്യനെ നേരില്‍ കാണുവാനും വചനം ശ്രവിക്കുവാനുമുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ഭാരവാഹികള്‍ താല്‍പര്യപ്പെടുന്നു. അസംബ്ലി ക്വയര്‍ ഗാനശുശ്രൂഷയും നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ഡോ.ജോയി.പി.ഉമ്മന്‍ -917 667 6230
റവ.ഡോ.സണ്ണി ഫിലിപ്പ്-516 286 0345
തോമസ് എം.കിടങ്ങാലില്‍ -516 978 7308
ഡോ.ജോമോന്‍ ജോര്‍ജ് -347 306 4363
വര്‍ഗീസ് ഫിലിപ്പ് -516 221 5628
സജി തട്ടയില്‍ -631-447-7184
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക