Image

റിപ്പോ നിരക്കില്‍ വീണ്ടും വര്‍ധന; പലിശ നിലക്ക്‌ കൂടും

Published on 26 July, 2011
റിപ്പോ നിരക്കില്‍ വീണ്ടും വര്‍ധന; പലിശ നിലക്ക്‌ കൂടും
മുംബൈ: രാജ്യത്ത്‌ റിപ്പോ, റിവേഴ്‌സ്‌ റിപ്പോനിരക്ക്‌ വീണ്ടും വര്‍ധിപ്പിച്ചു. ഇതോടെ ഭവന-വാഹന വായ്‌പകള്‍ വര്‍ധിക്കും. റിപ്പോ നിരക്ക്‌ എട്ടുശതമാനവും റിവേഴ്‌സ്‌ റിപ്പോനിരക്ക്‌ ഏഴുശതമാനവുമായാണ്‌ വര്‍ധിച്ചത്‌. സാമ്പത്തിക വളര്‍ച്ചക്ക്‌ ഭീഷണിയാവുമെങ്കിലും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ ഇപ്പോള്‍ അനിവാര്യമാണെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ തിങ്കളാഴ്‌ച്ച വ്യക്തമാക്കിയിരുന്നു. സമീപകാലത്തുണ്ടായ ഡീസല്‍ വില വര്‍ധനയുടെ പൂര്‍ണ പ്രത്യാഘാതം വിപണിയില്‍ പ്രതിഫലിക്കുന്നതോടെ പണപ്പെരുപ്പ നിരക്ക്‌ ഇനിയും ഉയരുമെന്നാണ്‌ കരുതുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക