Image

ഡാളസ്സില്‍ സൗജന്യ പ്രോസ്റ്റേറ്റ് സ്‌ക്രീനിങ്ങ്- ജൂലായ് 28 ന്

പി.പി.ചെറിയാന്‍ Published on 27 July, 2011
ഡാളസ്സില്‍ സൗജന്യ പ്രോസ്റ്റേറ്റ് സ്‌ക്രീനിങ്ങ്- ജൂലായ് 28 ന്
ഡാളസ് : മെനഡിസ്റ്റ് ചാള്‍ട്ടണ്‍ മെഡിക്കല്‍ സെന്റര്‍ , ഫാമിലി പ്രാക്ടീസ് ആന്റ് സ്‌പോര്‍ട്ട് മെഡിസിന്‍ സെന്റ്‌റിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്സില്‍ സൗജന്യ പ്രോസ്റ്റേറ്റ് സ്‌ക്രീനിങ്ങ് ജൂലായ് 28ന് നടത്തുന്നു.

വളരെ ചിലവേറിയ ഈ പരിശേധനക്കു പുറമെ ആവശ്യമുള്ളവര്‍ക്ക് ഡിജിറ്റല്‍ റെക്ടല്‍ പരിശോധനയും നടത്തി കൊടുക്കുന്നതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നാല്പതുവയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ നിര്‍ബന്ധമായും നടത്തേണ്ട ഈ പരിശോധന സൗജന്യമായി നല്‍കുന്നത് മലയാളികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

ഡാളസ് 3500,വെസ്റ്റ് വീറ്റ്‌ലാന്റ് റോഡില്‍ മെത്തഡിസ്റ്റ് ചാള്‍ട്ടണ്‍ മെഡിക്കല്‍ സെന്ററില്‍ നടത്തുന്ന പരിശോധനയെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്കും, മുന്‍കൂട്ടി റജിസ്ട്രര്‍ ചെയ്യുന്നതിനും 214 947 4647 എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.
ഡാളസ്സില്‍ സൗജന്യ പ്രോസ്റ്റേറ്റ് സ്‌ക്രീനിങ്ങ്- ജൂലായ് 28 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക