Image

ഡീക്കന്‍ അലക്‌സ് കോലത്ത് മാര്‍ത്തോമാ സഭയിലെ കശ്ശീശ്ശാ പദവിയിലേക്ക്

പി.പി.ചെറിയാന്‍ Published on 27 July, 2011
ഡീക്കന്‍ അലക്‌സ് കോലത്ത് മാര്‍ത്തോമാ സഭയിലെ കശ്ശീശ്ശാ പദവിയിലേക്ക്
ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ്(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) അംഗം ഡീക്കന്‍ അലക്‌സ് കോലത്ത് മാര്‍ത്തോമാ സഭയിലെ പൂര്‍ണ്ണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു.

ജൂലായ് 30 ശനിയാഴ്ച രാവിലെ 7.30ന് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ചു നടക്കുന്ന "പട്ടംകൊട" ശുശ്രൂഷക്ക് ഭദ്രാസനാധിപന്‍ റൈറ്റ്.റവ.ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

ഇടവകയില്‍ നിന്നും ആദ്യമായി കശ്ശീശ്ശാ സ്ഥാനത്തേക്ക് പ്രവേശിക്കുന്ന ഡീക്കന്‍ അലക്‌സ് കോലത്ത് കോഴഞ്ചേരി കോലത്തു കുടുംബാംഗം ജോര്‍ജ് സൈമണ്‍ന്റേയും, കുറിയന്നൂര്‍ മാളിയേക്കല്‍ പരേതയായ മേരി ജോര്‍ജ്ജിന്റേയും രണ്ടാമത്തെ മകനാണ്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന അലക്‌സ് 7 വര്‍ഷം ഇവിടെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്തതിനുശേഷമാണ് കോട്ടയം മാര്‍ത്തോമാ വൈദീക സെമിനാരിയില്‍ ചേര്‍ന്ന് വൈദീക പരിശീലനം പൂര്‍ത്തിയാക്കിയത്.

ജൂലായ് മുപ്പതു ശനിയാഴ്ച നടക്കുന്നത് “പട്ടംകൊട” ശുശ്രൂഷക്കു ശേഷം സ്വീകരണ സമ്മേളനം നടക്കും.
 
ഈ ചരിത്രമുഹൂര്‍ത്തം അവിസ്മരണീയമാക്കാന്‍ ഇടവക വികാരി റവ.മിനോയ് കുരുവിളയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. “പട്ടംകൊട” ശുശ്രൂഷയിലും, സ്വീകരണ സമ്മേളനത്തിലും എല്ലാവരും വന്ന് പങ്കെടുക്കണമെന്ന് റവ.മിനോയ് കുരുവിള അഭ്യര്‍ത്ഥിച്ചു. ഇതു രണ്ടാം തവണയാണ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ഈ ശുശ്രൂഷക്ക് സാക്ഷ്യം വഹിക്കുന്നത്. ന്യൂയോര്‍ക്ക് യൂത്ത് ചാപ്ലൈയിനായി പ്രവര്‍ത്തിക്കുന്ന റവ.ബിജു. പി.സൈമണ്‍ന്റേതായിരുന്നു ആദ്യത്തേത്. ആന്‍ഡ്രൂസ് അഞ്ചേരിയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരണത്തിനു നല്‍കിയത്.
ഡീക്കന്‍ അലക്‌സ് കോലത്ത് മാര്‍ത്തോമാ സഭയിലെ കശ്ശീശ്ശാ പദവിയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക