ടെക്നോപാര്‍ക്കില്‍ ഉപേക്ഷിച്ച ബാഗ് പരിഭ്രാന്തി പരത്തി
Published on 27 July, 2011
കഴക്കൂട്ടം: ടെക്നോ പാര്‍ക്കിനകത്ത്
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പരത്തി. രാവിലെ
10.45 ഓടെ ടെക്നോപാര്‍ക്കിലെ നിള എന്ന ബില്‍ഡിംഗിലാണ് കറുത്ത ബാഗ്
കണ്ടെത്തിയത്. ബാഗില്‍ ബോംബാണെന്ന സംശയത്തെത്തുടര്‍ന്ന് ബില്‍ഡിംഗില്‍
പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ നിന്നും ജീവനക്കാരെ മുഴുവനും ഒഴിപ്പിച്ചു.
സംഭവമറിഞ്ഞ് കഴക്കൂട്ടം പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന
നടത്തി. ബാഗില്‍ മാലിന്യവും വേസ്റ്റ് പേപ്പറുകളുമാണ് ഉണ്ടായിരുന്നതെന്ന്
പരിശോധനയില്‍ കണ്ടെത്തി. ഈ കെട്ടിടത്തില്‍ തന്നെ ജോലി ചെയ്യുന്ന
ജീവനക്കാരനാണ് ബാഗ് ഉപേക്ഷിച്ചിരുന്നത്. സംഭവത്തെത്തുടര്‍ന്ന് ചെങ്ങന്നൂര്‍
സ്വദേശിയും ഇവിടത്തെ ജീവനക്കാരനുമായ നിഖില്‍ എബ്രഹാമിനെ പോലീസ് ചോദ്യം
ചെയ്തു. മാലിന്യം നിക്ഷേപിക്കാനായി സൂക്ഷിച്ചതാണെന്നും മറ്റ്
ഉദ്ദേശങ്ങളൊന്നുമില്ലായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്കി.
ടെക്നോപാര്‍ക്കില്‍ സംശയകരമായ സാഹചര്യത്തില്‍ ബാഗ് കണ്ടെത്തിയെന്ന
വാര്‍ത്തയെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍
സ്ഥലത്തെത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല