Image

ഭാരതത്തിന് അഭിമാനമായി മാര്‍ മാത്യു അറയ്ക്കല് ‍; ബ്രിസ്റ്റോളില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു

Published on 27 July, 2011
ഭാരതത്തിന് അഭിമാനമായി മാര്‍ മാത്യു അറയ്ക്കല് ‍; ബ്രിസ്റ്റോളില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു
ബ്രിസ്റ്റോള്‍ : ആഗോള, ദേശീയ തലങ്ങളില്‍ സാമൂഹ്യക്ഷേമ, പരിസ്ഥിതി, വിദ്യാഭ്യാസ, ജൈവകൃഷി മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളും നിസ്തുല സംഭാവനകളും നല്‍കിക്കൊണ്ടിരിക്കുന്ന സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലിന് ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളില്‍ ബ്രിട്ടീഷ് കൗണ്‍സിലിന്റ നേതൃത്വത്തില്‍ വമ്പിച്ച വരവേല്പ് നല്‍കി. വിശിഷ്ടവും നിസ്വാര്‍ത്ഥവുമായ സേവനങ്ങള്‍ പരിഗണിച്ച് മാര്‍ മാത്യു അറയ്ക്കലിന് പുരസ്‌കാരം നല്‍കി ആദരിച്ചു.

ഡപ്യൂട്ടി ലോര്‍ഡ് ല്യൂട്ടനന്റ് കീത്ത് ബോണം പിതാവിന് മെമന്റോ നല്‍കി പ്രസംഗിച്ചു. ലോര്‍ഡ് മേയര്‍ ജോഫ് ഗൊല്ലോപ്, എം.പി.മാരായ ചാര്‍ലറ്റ് ലെസ്‌ലി, ജാക്ക് ലോപര്‍സ്റ്റി, ക്രിസ് സ്‌കിഡ്‌മോര്‍ , ബ്രാഡ്‌ലി സ്റ്റോക്ക് മേയര്‍ ബെന്‍ വാക്ക
ര്‍ ‍, സൗത്ത് ഗ്ലൂസ്റ്റര്‍ഷയര്‍ ഇക്വാലിറ്റീസ് ചെയര്‍മാന്‍ ടോം ആദിത്യ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ബിഷപ് റൈറ്റ് റവ.ഡോ.ഗ്രേഗ്ഗ് തോംപ്‌സണ്‍ , ബ്രിസ്റ്റോള്‍ കത്തീഡ്രല്‍ ഡീന്‍ റവ.ഡോ.ഡേവിഡ് ഹൊയി
ന്‍ ‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് കോളിന്‍ സ്‌കെല്ലറ്റ് തുടങ്ങി ഭരണ, നയതന്ത്ര, വ്യവസായ ജീവകാരുണ്യ, ആത്മീയ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ സ്വീകരണയോഗത്തില്‍ സന്നിഹിതരായിരുന്നു.

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ , അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ വാല്‍സിങ്ങാം തീര്‍ത്ഥാടനം, അല്മായ സമ്മേളനങ്ങ
ള്‍ ‍, ശുശ്രൂഷകള്‍ , സെന്റ് തോമസ് കാത്തലിക് ഫോറം കണ്‍വന്‍ഷന്‍ ‍, വിവിധ ആത്മീയ, നയതന്ത്ര ഓഫീസ് സന്ദര്‍ശനം എന്നിവയ്ക്കായി യുകെയിലും അയര്‍ലന്‍ഡിലും രണ്ട് ആഴ്ചത്തെ പര്യടനത്തിനായി എത്തിയതായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ഇന്ത്യയിലേയ്ക്ക് തിരിച്ച പിതാവിന് ഹീത്രു വിമാനത്താവളത്തില്‍ ഉജ്ജ്വലമായ യാത്രയയപ്പ് നല്‍കി.
ഭാരതത്തിന് അഭിമാനമായി മാര്‍ മാത്യു അറയ്ക്കല് ‍; ബ്രിസ്റ്റോളില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ പുരസ്‌കാരം നല്‍കി ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക