Image

കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം

Published on 27 July, 2011
കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം

ന്യൂഡല്‍ഹി: കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. 12,010 കോടി രൂപയുടെ പദ്ധതിക്കാണ് ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കിയത്. കേന്ദ്രാവിഷ്‌കൃ പദ്ധതികള്‍ ഉള്‍പ്പെടെയാണിത്.

കൊച്ചി മെട്രോയ്ക്കായി നീക്കി വെച്ച 25 കോടി രൂപയുടെ പ്രാഥമിക ചെലവിനും ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊ
ണ്ടേക് സിംഗ് അലുവാലിയയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ.എം.മാണിയും നടത്തിയ ചര്‍ച്ചയിലാണ് വാര്‍ഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക