Image

ജയരാജന്‌ പുതിയ കുറ്റപത്രം തിങ്കളാഴ്‌ച നല്‍കും

Published on 27 July, 2011
ജയരാജന്‌ പുതിയ കുറ്റപത്രം തിങ്കളാഴ്‌ച നല്‍കും
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‌ പുതിയ കുറ്റപത്രം തിങ്കളാഴ്‌ച നല്‍കും. ജയരാജന്‍ തിങ്കളാഴ്‌ച കോടതിയില്‍ നേരിട്ട്‌ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിലവിലെ കുറ്റപത്രം അവ്യക്തവും അപൂര്‍ണവുമാണെന്നും കോടതിയലക്ഷ്യ നടപടിക്ക്‌ വിധേയമാവുന്ന പ്രസംഗം നടത്തിയ ദിവസമോ സമയമോ ഇതില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച വിധിക്കെതിരെ ജയരാജന്‍ നടത്തിയ പരാമര്‍ശങ്ങളായ ശുംഭന്‍, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളാണ്‌ കോടതിയലക്ഷ്യ നടപടിക്ക്‌ കാരണമായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക