Image

അഴിമതിക്കാരുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിക്കണം: മുല്ലപ്പള്ളി

Published on 27 July, 2011
അഴിമതിക്കാരുമായുള്ള കൂട്ടുകെട്ട്‌ അവസാനിപ്പിക്കണം: മുല്ലപ്പള്ളി
കോഴിക്കോട്‌: കോണ്‍ഗ്രസ്‌ നേതാക്കളുടെ അഴിമതിക്കാരുമായുള്ള കൂട്ടുകെട്ട്‌ മുഖ്യമന്ത്രി ഇടപെട്ട്‌ അവസാനിപ്പിക്കണമെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. മുന്‍സര്‍ക്കാരിന്റെ കാലത്തെ അഴിമതിക്കാരും ഇപ്പോഴത്തെ അഴിമതിക്കാരുമായും ചിലര്‍ക്ക്‌ അവിശുദ്ധ കൂട്ടുകെട്ട്‌ അവസാനിപ്പിക്കണം. നിയമസഭാ സമ്മേളനത്തിന്റെ അവസാനദിവസം ചില എം.എല്‍.എമാരുടെ പ്രവൃത്തി അപമാനമുണ്ടാക്കുന്നതായിരുന്നു. ഇത്‌ ഇനി ആവര്‍ത്തിക്കരുതെന്നും എല്ലാ ദിവസവും നിയമസഭയില്‍ പങ്കെടുക്കാന്‍ എംഎല്‍എമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്‌ ചേര്‍ന്ന പി.സി രാധാകൃഷ്‌ണന്‍ അനുസ്‌മരണ യോഗം ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക