Image

സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 July, 2011
സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍
ന്യൂയോര്‍ക്ക്‌: സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ പെരുന്നാളും, ഇടവകയുടെ വാര്‍ഷികവും ഓഗസ്റ്റ്‌ 11,12,13,14,15 (വ്യാഴം, വെള്ളി, ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ കൊണ്ടാടും.

ഓഗസ്റ്റ്‌ 11,12 തീയതികളില്‍ സന്ധ്യാനമസ്‌കാരവും തുടര്‍ന്ന്‌ പ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികനും എം.ജി.ഒ.സി.എസ്‌.എമ്മിന്റെ ജനറല്‍ സെക്രട്ടറിയുമായ റവ. ഫാ. വര്‍ഗീസ്‌ വര്‍ഗീസിന്റെ ആത്മീയ പ്രഭാഷണവുമുണ്ടായിരിക്കും.

പെരുന്നാളിന്റെ പ്രധാന ദിവസമായ ഓഗസ്റ്റ്‌ 13-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥന, തുടര്‍ന്ന്‌ 9.45-ന്‌ പരിശുദ്ധ കുര്‍ബാന. 11.30-ന്‌ നടത്തുന്ന റാസയെ തുടര്‍ന്ന്‌ നേര്‍ച്ച വിളമ്പ്‌ (സ്‌നേഹ സദ്യ) നടത്തും.

ഓഗസ്റ്റ്‌ 14,15 തീയതികളില്‍ രാവിലെ 9 മണിക്ക്‌ പരിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഇടവക വികാരി റവ.ഫാ ടി.എ. തോമസ്‌ (732 766 3117), സെക്രട്ടറി ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ (718 981 1817), ട്രഷറര്‍ മാത്യു ചാക്കോ (718 494 4989). ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക