Image

മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ കോണ്‍ഫറന്‍സിന് ഇന്ന് തിരശീല ഉയരും.

അനില്‍ മാത്യൂ ആശാരിയത്ത് Published on 28 July, 2011
മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ കോണ്‍ഫറന്‍സിന് ഇന്ന് തിരശീല ഉയരും.
ഡാളസ്സ് (ടെക്‌സാസ്):മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രമുഖ ഭദ്രാസനങ്ങളിലൊന്നായ സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയന്‍ ഫാമിലി & യൂത്ത്/സണ്ടേസ്‌കൂള്‍ കോണ്‍ഫറന്‍സിനു ഇന്ന് (ജൂലൈ 28 വ്യാഴാഴ്ച) ഡാളസ്സില്‍ തിരശീല ഉയരും.

2011 ജൂലൈ 28 വ്യാഴാഴ്ച മുതല്‍ 31 ഞായറാഴ്ച വരെ ഡാളസ്സിന്റെ സമീപപ്രദേശമായ ഡെന്റണ്‍ നഗരത്തിലുള്ള പ്രകൃതിരമണീയമായ ക്യാമ്പ് കോപ്പസ്സ് ദേവാലയ സമുച്ചയത്തിലുമാണ് പ്രസ്തുത ഫാമിലി & യൂത്ത്/സ
ണ്ടേസ്‌കൂള്‍ കോണ്‍ഫറന്‍സ്
നടക്കുന്നത്

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്താ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുത്ത്
മുഖ്യ ചിന്താവിഷയമായ 'ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു' (പുറപ്പാട് 15:26) എന്നതിനെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും.

സൗത്ത്‌വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്താ, റവ. ഫാ.ഗീവര്‍ഗ്ഗീസ് ജോണ്‍ വള്ളിക്കാട്ടില്‍ ,
റവ. ഫാ. ഡോ തോമസ് കലാം, ശ്രീ ടെന്നി തോമസ്, ശ്രീമതി സീനാ വര്‍ഗ്ഗീസ് എന്നിവര്‍ മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ആത്മീയ ഉണര്‍വ്വ് പ്രദാനം ചെയ്യുന്ന നിരവധി ക്‌ളാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും.

പൊതുസമ്മേളനം, യുവജനങ്ങള്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും വേണ്ടിയുള്ള സഭാവിശ്വാസ പഠന സെഷന്‍, പുരുഷ വനിതാ സെമിനാര്‍, ആരാധനഗാന പരിശീലനം, കുട്ടികളൂടേയും മുതിര്‍ന്നവരുടേയും കലാകായിക പരിപാടികള്‍ തുടങ്ങിയ വിപുലമായ പരിപാടികളാണ് ഈ കോണ്‍ഫറന്‍സിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് കോണ്‍ഫറന്‍സ് സെക്രട്ടറി രാജന്‍ ജോസഫ് അറിയിച്ചു

അമേരിക്കയിലെ സതേണ്‍ റീജിയനില്‍ താമസിക്കുന്ന ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ കുടുംബസംഗമത്തില്‍ ഡാളസ്സ്, ഹുസ്റ്റണ്‍ , സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ , കോര്‍പ്പസ്‌ക്രിസ്റ്റി, ലബക്ക്, ലഫ്കിന്‍ , ഓക്ക്‌ലഹോമ, ന്യൂഓര്‍ലിന്‍സ് തുടങ്ങിയ നഗരങ്ങളില്‍ നിന്നും ആര്‍ക്കന്‍സാസ്, ലൂയിസിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിവിധ ഇടവകളില്‍ നിന്നായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

അമേരിക്കയിലെ സതേണ്‍ റീജിയനില്‍ നടക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് ഫാമിലി & യൂത്ത്/സ
ണ്ടേസ്‌കൂള്‍ ത്രിദിന കോണ്‍ഫറന്‍സിലേക്ക് സഭാ വിശ്വാസികളായ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
കണ്‍വീനര്‍ റവ ഫാ. ജോണ്‍ കുന്നത്തുശ്ശേരിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ ഫാമിലി & യൂത്ത്/സ
ണ്ടേസ്‌കൂള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ. ഫാ. ജോണ്‍ കുന്നത്തുശ്ശേരില്‍ ( കണ്‍വീനര്‍ ) - (972)462-8246,
രാജന്‍ ജോസഫ് ( സെക്രട്ടറി) - (972)242-7535,
ജോര്‍ജ്ജ് സ്റ്റീഫന്‍ ( ട്രഷറാ
ര്‍ ‍) - (214)226-3070,
ഷിബു മാത്യു ( യൂത്ത് കോര്‍ഡിനേറ്റര്‍ ) - (972)839-2311,
പ്രിന്‍സ് ഏബ്രഹാം ( യൂത്ത് കോര്‍ഡിനേറ്റര്‍ ) - (214)729-5345,
മനോജ് തോമസ് ( സ
ണ്ടേസ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ) - (832)633-0593 എന്നീ നമ്പറില്‍ ബന്ധപ്പെടുക.

Conference Venue:

Camp Copass

8200 E. Mckinney Street.

Denton,Texas- 76208

Phone(940)-565-0050

 


മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ കോണ്‍ഫറന്‍സിന് ഇന്ന് തിരശീല ഉയരും.
അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പൊലീത്താ
മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ കോണ്‍ഫറന്‍സിന് ഇന്ന് തിരശീല ഉയരും.
അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്താ
മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ കോണ്‍ഫറന്‍സിന് ഇന്ന് തിരശീല ഉയരും.
റവ. ഫാ. ഡോ തോമസ് കലാം
മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ കോണ്‍ഫറന്‍സിന് ഇന്ന് തിരശീല ഉയരും.
റവ. ഫാ.ഗീവര്‍ഗ്ഗീസ് ജോണ്‍ വള്ളിക്കാട്ടില്‍
മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ കോണ്‍ഫറന്‍സിന് ഇന്ന് തിരശീല ഉയരും.
ശ്രീ ടെന്നി തോമസ്
മലങ്കര ഓര്‍ത്തഡോക്‌സ് സതേണ്‍ റീജിയന്‍ കോണ്‍ഫറന്‍സിന് ഇന്ന് തിരശീല ഉയരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക