Image

അഡ്വ.ടി.ആസഫ്അലിയുടെ നിയമനം മരവിപ്പിച്ചു

Published on 28 July, 2011
അഡ്വ.ടി.ആസഫ്അലിയുടെ നിയമനം മരവിപ്പിച്ചു
കൊച്ചി: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് (ഡി.ജി.പി) ആയി അഡ്വ.ടി.ആസഫ്അലിയെ നിയമിച്ച നടപടി ഹൈക്കോടതി താത്ക്കാലികമായി മരവിപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമനമെന്ന അഡ്വ.ഇ.എ തങ്കപ്പന്റെ ഹര്‍ജിയിലാണ് നടപടി.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആയി നിയമിക്കപ്പെടണമെങ്കില്‍ ഏഴു വര്‍ഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരിക്കണമെന്ന് നിയമമുണ്ട്. എന്നാല്‍ ഇത് ഹൈക്കോടതിയില്‍ തന്നെ ആകണമോ എന്ന കാര്യത്തില്‍ കൃത്യമായ നിര്‍ദ്ദേശമില്ല. ആസഫ് അലി തലശ്ശേരിയിലും കാസര്‍കോട്ടും മാഹിയിലും കോഴിക്കോട്ടും പ്രാക്ടീസ് ചെയ്യുന്നയാളാണ്. ഡി.ജി.പിയുടെ നിയമനത്തിന് ചീഫ് ജസ്റ്റിസിന്റെ അംഗീകാരം വേണമെന്ന നിയമം പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ കാരണങ്ങള്‍ കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് നിയമനം താല്‍ക്കാലികമായി മരവിപ്പിച്ചത്. ഇതു സംബന്ധിച്ച വിശദമായ വാദം അടുത്ത ദിവസങ്ങളില്‍ നടക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനും ആസഫ് അലിക്കും കോടതി നോട്ടീസയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക