Image

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിര്‍ണയത്തിനുള്ള വിദഗ്ദ്ധസമിതി രൂപീകരിച്ചു

Published on 28 July, 2011
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിര്‍ണയത്തിനുള്ള വിദഗ്ദ്ധസമിതി രൂപീകരിച്ചു
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറയിലുള്ള നിക്ഷേപമൂല്യനിര്‍ണയം നടത്തുന്നതിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ വിദഗ്ദ്ധസമിതി രൂപവല്‍ക്കരിച്ചു.

നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിട്യൂട്ട് വൈസ് ചാന്‍സലര്‍ ഡോ.സി.വി. ആനന്ദബോസ്, ഇന്‍സ്റ്റിട്യൂട്ടിലെ പുരാവസ്തു സംരക്ഷണ വകുപ്പ് തലവന്‍ പ്രൊഫ. എം.വി. നായര്‍, ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.കെ. ഹരികുമാര്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രതിനിധി നമ്പി രാജന്‍, റിസര്‍വ് ബാങ്കിന്റെയും പ്രതിനിധി വികാസ് ശര്‍മ എന്നിവരാണ് സമിതിയംഗങ്ങള്‍. ഡോ.സി.വി. ആനന്ദബോസാണ് കോ-ഓര്‍ഡിനേറ്റര്‍. ആഗസ്ത് ഒന്നിന് ഇവര്‍ യോഗം ചേരും.

വിദഗ്ദ്ധസമിതി എത്തുന്നതിന് മുന്നോടിയായി ക്ഷേത്രത്തിന്റെ സുരക്ഷാനടപടികളെക്കുറിച്ച് അവലോകനം നടത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ പോലീസിന്റെ ഉന്നതതലയോഗം വ്യാഴാഴ്ച നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക