Image

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രാജിവച്ചു

Published on 28 July, 2011
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രാജിവച്ചു
ബാംഗളൂര്‍: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രാജിവച്ചു. പാര്‍ട്ടി നിര്‍ദേശത്തിനു വഴങ്ങുന്നതായും  അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിക്ക് രാജിക്കത്ത് അയച്ചയാതും അദ്ദേഹം പറഞ്ഞു.

അനധികൃതഖനനത്തില്‍ മുഖ്യമന്ത്രി യെദിയൂരപ്പക്ക് കുറ്റകരമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന ലോകായുക്ത റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയതോടെ പ്രതിക്കൂട്ടിലായ ബി.ജെ.പി യെദിയൂരപ്പയോട് ഉടന്‍ രാജവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഖനനത്തിനായി പാട്ടത്തിന് ഭൂമി നല്‍കിയതില്‍ യെദിയൂരപ്പക്ക് വ്യക്തമായ പങ്കുണ്ടെന്നും അതിന്റെ പേരില്‍ അദ്ദേഹവും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങയവര്‍ പണം പറ്റിയിട്ടുണ്ടെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇന്നലെയാണ് ലോകായുക്ത റിപ്പോര്‍ട്ട് നല്‍കിയത്.

രാജിയോട് ആദ്യം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച യെദിയൂരപ്പ, പിന്നീട് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന് വഴങ്ങാന്‍ സന്നദ്ധനാകുകയായിരുന്നു. പാര്‍ട്ടി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് രാജി ആവശ്യപ്പെട്ടത്.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രാജിവച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക