Image

ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ നിയമനം തടഞ്ഞു

Published on 28 July, 2011
ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ നിയമനം തടഞ്ഞു
കൊച്ചി: ടി. ആസിഫ്‌ അലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ ആയി നിയമിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. എറണാകുളത്തെ അഭിഭാഷകനായ ഇ.എ തങ്കപ്പന്റെ പൊതുതാത്‌പര്യഹരജിയില്‍ ചീഫ്‌ജസ്റ്റിസ്‌ ജെ.ചലമേശ്വറാണ്‌ നിയമനം സ്‌റ്റേ ചെയ്‌തത്‌. സ്‌റ്റേറ്റ്‌ പ്രോസിക്യൂട്ടര്‍ ആവാന്‍ ആവശ്യമായ ഹൈകോടതിയിലെ ഏഴു വര്‍ഷത്തെ അഭിഭാഷക പരിചയം ഇല്ലെന്നാണ്‌ ഹര്‍ജിക്കാരന്റെ വാദം.ആസഫ്‌ അലി തലശ്ശേരിയിലും കാസര്‍കോട്ടും മാഹിയിലും കോഴിക്കോട്ടും പ്രാക്ടീസ്‌ ചെയ്യുന്നയാളാണ്‌. ഡി.ജി.പിയുടെ നിയമനത്തിന്‌ ചീഫ്‌ ജസ്റ്റിസിന്റെ അംഗീകാരം വേണമെന്ന നിയമം പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ മാസമാണ്‌ അസഫ്‌ അലിയെ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സ്‌ ആയി സര്‍ക്കാര്‍ നിയമിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക