Image

മാര്‍ത്തോമ്മാ സഭയുടെ 175ാം വാര്‍ഷീകത്തില്‍ അഞ്ചേരിയുടെ ഗാനസമര്‍പ്പണം

ബിനോയി സെബാസ്റ്റ്യന്‍ Published on 30 July, 2011
മാര്‍ത്തോമ്മാ സഭയുടെ 175ാം വാര്‍ഷീകത്തില്‍ അഞ്ചേരിയുടെ ഗാനസമര്‍പ്പണം
ഡാലസ് : പാലക്കുന്നത്ത് അബ്രഹാം മല്‍പ്പാനും കൈതേയി ഗീവര്‍ഗീസ് മല്‍പ്പാനും ആത്മീയനേതൃത്വമേകിയുണര്‍ത്തിയ മലങ്കര നവീകരണപ്രസ്ഥാനത്തിന്റെ 175ാം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി ഡാലസ് മാര്‍ത്തോമ്മ(ഫാര്‍മേഴ്‌സ് ബ്രാഞ്ച്) ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ സഭയുടെ പ്രശസ്ത സംഗീതസംവിധായകനും ഭക്തിഗാനരചയിതാവുമായ ആന്‍ഡ്രൂസ് അഞ്ചേരി രചിച്ചു സംഗീതമേകിയ ഗാനം ലേഖനം ചെയ്ത ഫലകം അടൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ജോസഫ് മാര്‍ ബര്‍ണബാസിനു സമര്‍പ്പിച്ചു. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനത്തിന്റെ സൗത്ത്‌വെസ്റ്റ് റീജയന്‍ ആയിരുന്നു സമ്മേളനസംഘാടകര്‍ .

കൈസ്തവഗാനരംഗത്ത് രണ്ടു ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന അഞ്ചേരി ഇതിനോടകം അനേകം
ഭക്തിഗാനങ്ങള്‍ എഴുതി സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. മാര്‍ത്തോമ്മ സഭയോടും ക്രിസ്തുവിനോടുമുള്ള പ്രതിബദ്ധത സ്വന്തം കൃതികളിലൂടെ പ്രഖ്യാപിക്കുന്ന ആന്‍ഡ്രൂസ് അഞ്ചേരി കോട്ടയം അഞ്ചേരി മഠത്തിപ്പറമ്പില്‍ പരേതരായ ഉലഹന്നാന്‍ മറിയാമ്മ ദമ്പതികളുടെ പുത്രനാണ്. മോളി ആന്‍ഡ്രൂസാണ് ഭാര്യ. ജസ്റ്റി
ന്‍ ‍, ജാസ്മിന്‍ എന്നിവര്‍ മക്കളാണ്. ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി അദേഹത്തെ അഭിനന്ദിച്ചു സംസാരിച്ചു. ഈ വര്‍ഷാന്ത്യത്തോടെ തന്റെ ചില കൃതികള്‍ക്കു ദൃശ്യാവിഷ്‌ക്കരണം നടത്തുവാനുള്ള ശ്രമത്തിലാണ് അദേഹം.
മാര്‍ത്തോമ്മാ സഭയുടെ 175ാം വാര്‍ഷീകത്തില്‍ അഞ്ചേരിയുടെ ഗാനസമര്‍പ്പണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക