Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സമീപം വന്‍ തീപിടുത്തം

Published on 01 August, 2011
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്‌ സമീപം വന്‍ തീപിടുത്തം
തിരുവനന്തപുരം: നിധിശേഖരം കണ്ടെത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെകരകൗശല വില്‌പനശാലയില്‍ വന്‍ തീപിടിത്തമുണ്ടായി. തിരുവനന്തപുരം ജില്ലാ ഫാം ടൂര്‍ കരകൗശല സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാളിലാണ്‌ ഇന്നലെ രാത്രി എട്ടരയോടെ തീപിടിച്ചത്‌. തീപിടിത്തത്തില്‍ വില്‌പന കേന്ദ്രത്തിന്റെ തകര ഷീറ്റുകള്‍മേഞ്ഞ മേല്‍ക്കൂരയുള്‍പ്പെടെ കത്തിയമര്‍ന്നു. കരകൗശല വസ്‌തുക്കള്‍ക്കൊപ്പം തുണികളും വില്‌പന നടത്തിയിരുന്ന ഇവിടെ നിന്നു ഭൂരിപക്ഷം സാധന സാമഗ്രികളും നേരത്തേ നീക്കിയിരുന്നു. ഫര്‍ണിച്ചറും മിച്ചമുണ്‌ടായിരുന്ന കുറച്ചു തുണിത്തരങ്ങളും ഉപയോഗശൂന്യമായ കരകൗശല ശില്‌പങ്ങളുമാണു കത്തിനശിച്ചത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം. മൂന്നുമാസമായി ഈ വില്‌പനകേന്ദ്രം പ്രവര്‍ത്തിക്കുന്നില്ല.

അളവറ്റ നിധിശേഖരം കണ്ടെത്തിയ അതീവ സുരക്ഷാമേഖലയില്‍ ഇത്തരമൊരു വന്‍ തീപിടുത്തമുണ്ടായത്‌ പോലീസിനേയും ഭക്തരേയും ഞെട്ടിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക