ന്യൂയോര്‍ക്ക്: ബ്രോങ്ക്സ്, വെസ്റ്റ്ചെസ്റ്റര്‍ ഏരിയയിലുള്ള ഓര്‍ത്തഡോക്സ്
പള്ളികളുടെ സംയുക്ത നേതൃത്വത്തില്‍ നടത്തപ്പെടുന്ന കണ്വെന്ഷന് സെപ്റ്റംബര്‍ 10
ശനി, 11 ഞായര്‍ തീയതികളില്‍ യോങ്കേഴ്സിലുള്ള സോണ്‍ഡേഴ്സ് ഹൈസ്കൂള്‍
ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
സെപ്റ്റംബര്‍ 10-ന്
ശനിയാഴ്ച വൈകിട്ട് 5.30-ന് ഓര്‍ത്തഡോക്സ് സഭാ വൈദീകസംഘം ജനറല്‍ സെക്രട്ടറിയും,
ഓര്‍ത്തഡോക്സ് സഭയിലെ പ്രശസ്ത വൈദീകനും ശാലോം ടിവി പ്രഭാഷകനുമായ റവ.ഫാ. സജി
അവായേല് വചന ശുശ്രൂഷ നടത്തും. സെപ്റ്റംബര്‍ 11-ന് ഞായറാഴ്ച വൈകിട്ട് 5.30-ന്
മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറിയും,
വേദശാസ്ത്ര പണ്ഡിതനും വാഗ്മിയുമായ റവ.ഫാ. വര്‍ഗീസ് വര്‍ഗീസ് വചനശുശ്രൂഷ
നടത്തും.
സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് പാര്‍ക്ക് ഹില്‍, യോങ്കേഴ്സ്,
സെന്റ് മേരീസ് ചര്‍ച്ച്, ബ്രോങ്ക്സ്, സെന്റ് ജോര്‍ജ് ചര്‍ച്ച്
പോര്‍ട്ട്ചെസ്റ്റര്‍, സെന്റ് മേരീസ് ചര്‍ച്ച് വൈറ്റ് പ്ലെയിന്‍സ്, സെന്റ്
ഗ്രിഗോറിയോസ് ചര്‍ച്ച് ബ്രോങ്ക്സ്, സെന്റ് തോമസ് ചര്‍ച്ച് യോങ്കേഴ്സ്,
സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച് അണ്ടര്‍ഹില്‍, യോങ്കേഴ്സ് എന്നീ പള്ളികള്‍
കണ്വെന്ഷന് നേതൃത്വം നല്കുന്നു.
സംയുക്ത പള്ളികളുടെ ആഭിമുഖ്യത്തില്‍
നടത്തപ്പെടുന്ന ഗാനശുശ്രൂഷകള്‍ക്ക് കോര്‍ഡിനേറ്ററായി റവ.ഫാ. ഫിലിപ്പ് സി.
ഏബ്രഹാമും ക്വയര്‍ ലീഡറായി ജോയി ഏബ്രഹാമും പ്രവര്‍ത്തിക്കുന്നു.
കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനത്തിന് റവ.ഫാ. നൈനാന് ടി. ഈശോ (പ്രസിഡന്റ്),
ബാബു ജോര്‍ജ് (സെക്രട്ടറി), എം.വി. കുര്യന് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍),
ഏബ്രഹാം മൂലയില്‍ (ട്രഷറര്‍), എബി പോള്‍, ബാബു ജോര്‍ജ് വേങ്ങയില്‍ (പബ്ലിസിറ്റി
കോര്‍ഡിനേറ്റര്‍), കുര്യാക്കോസ് വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), ജോണ്‍
കുഴിയാഞ്ഞല്‍ (ജോയിന്റ് ട്രഷറര്‍), അജി പാലപ്പള്ളില്‍ എന്നിവര്‍ നേതൃത്വം
നല്കുന്നു.
പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ബാബു ജോര്‍ജ് അറിയിച്ചതാണിത്.