Image

സാഹിത്യവേദി ഓഗസ്റ്റ്‌ 5-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 02 August, 2011
സാഹിത്യവേദി ഓഗസ്റ്റ്‌ 5-ന്‌
ഷിക്കാഗോ: 2011 ഓഗസ്റ്റ്‌ മാസ സാഹിത്യവേദി അഞ്ചാംതീയതി വെള്ളിയാഴ്‌ച വൈകുന്നേരം 6.30-ന്‌ കൗണ്ടി ഇന്‍ ആന്‍ഡ്‌ സ്യൂട്ടില്‍ വെച്ച്‌ (2200 S. Elmhurst. MT. Prospect, IL) കൂടുന്നതാണ്‌. ഒരു സരസ്വതി പീഠത്തിന്റെ ആത്മനൊമ്പരങ്ങളും സ്വാന്ത്വനബിന്ദുക്കളും പ്രതിധ്വനിപ്പിക്കുന്ന `എച്ചമ്മ' എന്ന സ്വന്തം കൃതിയെ ആസ്‌പദമാക്കി ആധുനിക സാഹിത്യലോകത്തെ പ്രശസ്‌ത സാഹിത്യകാരിയും പള്ളുരുത്തി എസ്‌.എന്‍.ഡി.പി.വൈ ഹൈസ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസുമായ സി.കെ. രാജം പ്രബന്ധം അവതരിപ്പിക്കുന്നതാണ്‌.

155-മത്‌ സാഹിത്യവേദി ഡോ. ജോസഫ്‌ ഇ. തോമസിന്റെ അധ്യക്ഷതയില്‍ കൂടി. `ഭാരതീയ ജ്യോതിഷവും വാസ്‌തുവിദ്യയും' എന്ന പ്രബന്ധം ജ്യോതിഷ വചസ്‌പതി പി.സി. രവീന്ദ്രവര്‍മ്മ അവതരിപ്പിച്ചു. സൂര്യ, നക്ഷത്ര ഗ്രഹങ്ങള്‍ തമ്മിലുള്ള പരസ്‌പര ബന്ധങ്ങളേയും അവ തമ്മിലുള്ള ഇടപെടലുകളും അതില്‍ നിന്നുളവാകുന്ന പ്രതിഫലനങ്ങളേയും അവ എങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു തുടങ്ങിയ അനേകം വസ്‌തുതകള്‍ ഉദാഹരണ സഹിതം അവതരിപ്പിച്ചു. ഏതാണ്ട്‌ രണ്ടര മണിക്കൂര്‍ നീണ്ട പ്രബന്ധം സദസ്യരെ വിജ്ഞാനപൂരിതരാക്കി. സദസ്യരുടെ ചോദ്യങ്ങള്‍ക്ക്‌ അവസരോചിതമായ മറുപടിയും പ്രബന്ധകാരന്‍ പറഞ്ഞു.

തകഴിയുടെ ഭാര്യ കാത്തയുടെ നിര്യാണത്തില്‍ സാഹിത്യവേദി അനുശോചനം രേഖപ്പെടുത്തി. രാധാകൃഷ്‌ണന്‍നായര്‍ സ്‌പോണ്‍സര്‍ ചെയ്‌ത സാഹിത്യവേദി ഡോ. റോയ്‌ പി. തോമസിന്റെ കൃതജ്ഞതയോടുകൂടി പര്യവസാനിച്ചു. 156-മത്‌ സാഹിത്യവേദിയിലേക്ക്‌ ഭാരവാഹികള്‍ ഏവരേയും സ്വാഗതം ചെയ്‌തു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. തോമസ്‌ ജോസഫ്‌ (തമ്പി) 708 430 4218, ജോണ്‍ സി. ഇലക്കാട്ട്‌ (723 282 4955), സുധാ കര്‍ത്താ (630 456 6875).
സാഹിത്യവേദി ഓഗസ്റ്റ്‌ 5-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക