Image

ആഗോള കാരിത്താസ് നേഴ്‌സിംഗ് സമ്മേളനം ഓഗസ്റ്റ് 16 ന് കോട്ടയത്ത് കാരിത്താസില്‍

പി.പി.ചെറിയാന്‍ Published on 03 August, 2011
 ആഗോള കാരിത്താസ് നേഴ്‌സിംഗ് സമ്മേളനം ഓഗസ്റ്റ് 16 ന് കോട്ടയത്ത് കാരിത്താസില്‍
കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗില്‍ നിന്നും, സ്‌ക്കൂള്‍ ഓഫ് നേഴ്‌സിംഗില്‍ നിന്നും പഠിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിള്‍ ജോലിചെയ്യുന്ന കാരിത്താസ് നേഴ്‌സസ് സംഗമം ഓഗസ്റ്റ് 16, 2011 ന് കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു. കോട്ടയം അതിരൂപതയുടെ ശതാപ്തി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് കാരിത്താസ് നേഴ്‌സസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒത്തുഒരുമിക്കുന്നത് കോട്ടയം അതിരൂപത അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യൂ മൂലക്കാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും സിമറ്റ്‌ന്റെ ഡയറക്ടറും ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സില്‍ അംഗവുമായ മിസ്സിസ് ശലോമി ജോര്‍ജ്ജ് നൈനാ പ്രസിഡന്റ് ഡോ.സോളിമോള്‍ കുരുവിളയും, മോഡേണ്‍ ചലഞ്ചസ് ആന്റ് ഡവലപ്‌മെന്റ് നേഴ്‌സിംഗ് പ്രാക്ടീസ് എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകള്‍ നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 10 ന് മുന്‍പായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക മിസ്സ് മിറയാമ്മ പി.എം.- ഇന്ത്യ - 9446668313, ജസ്സി ബേബികുന്നേല്‍ -9446984794(ഇന്ത്യ)
 ആഗോള കാരിത്താസ് നേഴ്‌സിംഗ് സമ്മേളനം ഓഗസ്റ്റ് 16 ന് കോട്ടയത്ത് കാരിത്താസില്‍
ഡോ.സോളിമോള്‍ കുരുവിള
 ആഗോള കാരിത്താസ് നേഴ്‌സിംഗ് സമ്മേളനം ഓഗസ്റ്റ് 16 ന് കോട്ടയത്ത് കാരിത്താസില്‍
കോട്ടയം അതിരൂപത അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യൂ മൂലക്കാട്ട്
 ആഗോള കാരിത്താസ് നേഴ്‌സിംഗ് സമ്മേളനം ഓഗസ്റ്റ് 16 ന് കോട്ടയത്ത് കാരിത്താസില്‍
അഭിവന്ദ്യ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക