Image

ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ -തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ ആഹ്വാനം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 04 August, 2011
ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ -തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ ആഹ്വാനം
ന്യൂയോര്‍ക്ക്‌: പ്രവാസികോണ്‍ഗ്രസ്സിലെ ഐക്യം എന്ന പേരില്‍ ഇ-മലയാളിഡോട്ട്‌കോമില്‍ വന്ന വാര്‍ത്തയില്‍ അമേരിക്കയിലെവിവിധ പ്രവാസികോണ്‍ഗ്രസ്സ്‌ സംഘടനകള്‍ പ്രതിഷേധിച്ചു.

വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതുപോലെ 1998-ല്‍ ശ്രീ ഉമ്മന്‍ ചാണ്ടിഉദ്‌ഘാടനം ചെയ്‌ത്‌ആരംഭിച്ച പ്രവാസികോണ്‍ഗ്രസ്സ്‌സംഘടന ഐ.എന്‍.ഒ.സി. അല്ല, മറിച്ച്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ ആണെന്ന്‌ ഭാരവാഹികള്‍ വ്യക്തമാക്കി. ഐ.എന്‍.ഒ.സി.യുടെ ഇപ്പോഴത്തെ സെക്രട്ടറിയെന്ന്‌ അവകാശപ്പെടുന്ന വ്യക്തി ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സില്‍ നിന്ന്‌ വേറിട്ടുപോയി ഫ്രണ്ട്‌സ്‌ ഓഫ്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ എന്ന വിഘടിതസംഘടന ഉണ്ടാക്കുകയും പിന്നീട്‌ പേര്‌ മാറ്റി ഐ.എന്‍.ഒ.സി. രൂപീകരിക്കുകയുംചെയ്‌തതാണ്‌.

അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഒരുവ്യാഴവട്ടത്തിലേറെയായിവളരെ ശക്തമായ അടിവേരുകളുള്ള സംഘടനയാണ്‌ ഇന്ത്യന്‍ ഓവര്‍സീസ്‌കോണ്‍ഗ്രസ്സ്‌. നിരവധി ചാപ്‌റ്ററുകളിലായി നൂറുകണക്കിന്‌ പ്രവര്‍ത്തകരും അനുഭാവികളുമുള്ള ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ നേതൃത്വം കെ.പി.സി.സി. പ്രസിഡന്റ്‌ ശ്രീ രമേശ്‌ ചെന്നിത്തലയുടെ ന്യൂയോര്‍ക്ക്‌സന്ദര്‍ശന വേളയില്‍ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തിട്ടുള്ളതുമാണ്‌.

ശ്രീചെന്നിത്തലയുടെ നിര്‍ദ്ദേശാനുസരണംമാതൃസംഘടനയില്‍ നിന്നുംവിട്ടു പോയവരെ തിരികെകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന്‌ ഐ.ഒ.സി. ഭാരവാഹികള്‍ഒരു പത്രക്കുറിപ്പില്‍അറിയിച്ചു. ഇക്കാര്യത്തില്‍കെ.പി.സി.സി. നേതൃത്വവുമായിആശയവിനിമയം നടത്തുന്നതിന്‌ ജനറല്‍സെക്രട്ടറി ശ്രീജോസഫ്‌കുരിയപ്പുറത്തിനെ സംഘടന ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കെ.പി.സി.സി.യുടെ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥരായ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ അംഗങ്ങളും അനുഭാവികളും യാതൊരു കാരണവശാലും വിഘടിത ശ്രമങ്ങളുമായിസഹകരിക്കരുതെന്നും, തെറ്റായ പ്രചാരണങ്ങളോടും, അവകാശവാദങ്ങളോടും പ്രതികരിക്കരുതെന്നും ഇന്ത്യന്‍ ഓവര്‍സീസ്‌കോണ്‍ഗ്രസ്സ്‌ നേതാക്കളായ ഫാ. ഡാനിയേല്‍ പുല്ലേലില്‍, ശ്രീ. പോള്‍ കറുകപ്പിള്ളില്‍, ശ്രീ. ജോസഫ്‌ കുരിയപ്പുറം, ശ്രീ. ഷാജി ആലപ്പാട്ട്‌ എന്നിവര്‍ഒരുസംയുക്ത പ്രസ്‌താവനയില്‍ ആഹ്വാനം ചെയ്‌തു.
ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ -തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കാന്‍ ആഹ്വാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക