Image

ഓര്‍ത്തഡോക്‌സ്‌ മിഡ്‌വെസ്റ്റ്‌ കുടുംബസംഗമം അനുഗ്രഹീതമായി നടത്തപ്പെട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 04 August, 2011
ഓര്‍ത്തഡോക്‌സ്‌ മിഡ്‌വെസ്റ്റ്‌ കുടുംബസംഗമം അനുഗ്രഹീതമായി നടത്തപ്പെട്ടു
ന്യൂയോര്‍ക്ക്‌: ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മിഡ്‌വെസ്റ്റ്‌ റീജിയന്റെ കുടുംബസംഗമം ഇന്ത്യാനയിലെ ഷിപ്‌ഡവാനയില്‍ വെച്ച്‌ വിജയകരമായി നടത്തപ്പെട്ടു. നാല്‌ ദിവസം നീണ്ടുനിന്ന കുടുംബ സംഗമം ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ്‌ മോര്‍ യൗസേബിയോസ്‌, ചെന്നൈ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ ദിയസ്‌കോറസ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

`നിന്നെ സൗഖ്യമാക്കുന്ന യഹോവ ഞാനാകുന്നു' എന്നതായിരുന്നു ഈ യോഗത്തിലെ പ്രധാന പഠനവിഷയം. ആന്തരീക സഖ്യം പ്രധാനംചെയ്യുന്ന ദൈവീക പദ്ധതികളെപ്പറ്റിയും അത്‌ ലഭിക്കുവാന്‍ ചെയ്യേണ്ടുന്ന വഴികളെപ്പറ്റിയും സുദീര്‍ഘമായ ചര്‍ച്ചകളും, പഠനകളരികളും നടത്തപ്പെടുകയുണ്ടായി. `ഓര്‍ത്തഡോക്‌സ്‌ വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിളിനോടൊപ്പം സഭാ പിതാക്കന്മാരുടെ പഠിപ്പിക്കലുകളും, കണ്ണുനീരില്‍ ചാലിച്ചെടുത്ത പ്രാര്‍ത്ഥനകളുമാണ്‌, ഓരോ വിശ്വാസിയും കലര്‍പ്പില്ലാത്ത ക്രിസ്‌തീയ ജീവിതം നയിക്കുവാനും, ആരോടും പകയില്ലാതെ, അന്യര്‍ക്കുവേണ്ടി സുഖങ്ങള്‍ ത്യജിക്കുവാനുള്ള സന്നദ്ധത വളര്‍ത്തിയെടുക്കാനും- യേശു നമ്മെ ഉത്‌ബോധിപ്പിക്കുന്നു' എന്ന്‌ പ്രാസംഗികര്‍ പറഞ്ഞു.

ഷിക്കാഗോ, ഡിട്രോയിറ്റ്‌, സെന്റ്‌ ലൂയീസ്‌ എന്നിവടങ്ങളില്‍നിന്നായി മുന്നൂറോളം പേര്‍ ഈ കുടുംബ സംഗമത്തില്‍ പങ്കെടുക്കുകയുണ്ടായി. വളരെ ചിട്ടയായി നടത്തപ്പെട്ട ഒരു കോണ്‍ഫറന്‍സ്‌ ആയിരുന്നു ഇതെന്ന്‌ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. റവ.ഫാ. എബി ചാക്കോ, കോണ്‍ഫറന്‍സ്‌ ഡയറക്‌ടര്‍ സിബില്‍ ചാക്കോ, ജനറല്‍ കണ്‍വീനര്‍ പോള്‍ ജേക്കബ്‌, സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്‌ പരിപാടികള്‍ സംഘടിപ്പിച്ചത്‌. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി ജോര്‍ജ്‌ പണിക്കര്‍ അറിയിച്ചതാണിത്‌.
ഓര്‍ത്തഡോക്‌സ്‌ മിഡ്‌വെസ്റ്റ്‌ കുടുംബസംഗമം അനുഗ്രഹീതമായി നടത്തപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക