Image

തനിക്ക്‌ മാത്രമായി ശിക്ഷയിളവ്‌ വേണ്ടെന്ന്‌ ബാലകൃഷ്‌ണപിള്ള

Published on 04 August, 2011
തനിക്ക്‌ മാത്രമായി ശിക്ഷയിളവ്‌ വേണ്ടെന്ന്‌ ബാലകൃഷ്‌ണപിള്ള
തിരുവനന്തപുരം: തനിക്ക്‌ മാത്രമായി ശിക്ഷയിളവ്‌ വേണ്ടെന്ന്‌ ഇലടമലയാര്‍ കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചുവരുന്ന ബാലകൃഷ്‌ണപിള്ള വ്യക്തമാക്കി. സുപ്രീംകോടിയിലെ വിധിയില്‍ മാത്രമേ പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. ഇനി ശിക്ഷാകാലാവധി പൂര്‍ത്തിയാകുംവരെ ജയിലില്‍ കിടാക്കാനും തയാറാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇളവിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ സഹായമോ ഔദ്യാര്യമോ വേണ്ട. തനിക്ക്‌ ശിക്ഷായിളവ്‌ നല്‍കിയതിന്റെ പേരില്‍ നല്ല രീതിയില്‍ പ്രര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു.

പരോള്‍ പൂര്‍ത്തിയാക്കി ബാലകൃഷ്‌ണപിള്ള ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ മൂന്നുമണിയോടെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക