Image

ബോട്ടപകടത്തില്‍ മരിച്ച ശേഖര്‍ അരവിന്ദിന്റെ സംസ്‌കാരം ഓഗസ്‌റ്റ്‌ 6 ശനിയാഴ്‌ച

ജോയിച്ചന്‍ പുതുക്കുളം Published on 05 August, 2011
ബോട്ടപകടത്തില്‍ മരിച്ച  ശേഖര്‍ അരവിന്ദിന്റെ സംസ്‌കാരം ഓഗസ്‌റ്റ്‌ 6 ശനിയാഴ്‌ച
ഷിക്കാഗോ: ഷിക്കാഗോയിലെ ലേക്ക്‌ മിഷിഗണില്‍ ബോട്ടപകടത്തില്‍ മരിച്ച മലയാളിയും യു.എസിലെ മിഡ്‌വെസ്‌റ്റ്‌ ക്രിക്കറ്റ്‌ കൗണ്‍സില്‍ പ്രസിഡന്റുമായ ശേഖര്‍ അരവിന്ദിന്റെ മൃതദ്ദേഹം 2011 ഓഗസ്‌റ്റ്‌ 5 വെള്ളിയാഴ്‌ച 4 പി.എം മുതല്‍ 8 പി.എം വരെ കൊളോണിയല്‍ ഫ്യൂണല്‍ ഹോമില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. (a.k.a Colonial Wojciehowski Funeral Home 8025 West Golf Road Niles, IL 60714-1109) phone: (847) 581-0536, www.colonialfuneral.com.

സംസ്‌കാരം 2011 ഓഗസ്‌റ്റ്‌ 6 ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ 5400 നോര്‍ത്ത്‌ പുലാസ്‌കി റോഡിലുള്ള മോണ്‍ട്രോസ്‌ സെമിത്തേരിയില്‍ നടക്കും. (5400 North Pulaski Road Chicago, IL 60630-1706). Phone: (773) 478-5400, www.montrosecemetery.com.

കഴിഞ്ഞ ശനിയാഴ്‌ച സുഹൃത്തുക്കളുമായി വീക്കെന്റ്‌ ആഘോഷിക്കുന്നതിനിടെയാണ്‌ ശേഖര്‍ അരവിന്ദ്‌ അപകടത്തില്‍പെടുന്നത്‌. അബോധാവസ്ഥയിലായ ശേഖറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്‌ച മരണത്തിന്‌ കീഴ്‌പ്പെടുകയായിരുന്നു.
ബോട്ടപകടത്തില്‍ മരിച്ച  ശേഖര്‍ അരവിന്ദിന്റെ സംസ്‌കാരം ഓഗസ്‌റ്റ്‌ 6 ശനിയാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക