Image

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ദേശീയ സമ്മേളനം വിജയിപ്പിക്കുക

പി.പി.ചെറിയാന്‍ Published on 05 August, 2011
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ദേശീയ സമ്മേളനം വിജയിപ്പിക്കുക

ഡാളസ് : ഒക്‌ടോബര്‍ 28, 29, 30 തീയ്യതികളില്‍ ന്യൂജേഴ്‌സി സോമര്‍ സെറ്റില്‍ വെച്ച് നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ 4-ാമത് ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ പ്രസിഡന്റ് എബ്രഹാം തോമസ് അറിയിച്ചു.

ദേശീയ സമ്മേളനത്തില്‍ നോര്‍ത്ത് ടെക്‌സസ് ചാപ്റ്ററില്‍ നിന്നും പത്ത് പ്രതിനിധികളെ അയയ്ക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

ജൂലായ് 31 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഗാര്‍ലാന്റിലുള്ള ഇന്ത്യ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്.

അടുത്ത് നടക്കുന്ന ദേശീയ സമ്മേളനത്തിന്‍ ആതിഥേയത്വം വഹിക്കുവാന്‍ നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ തയ്യാറാണെന്ന ദേശീയ നേതൃത്വത്തെ അറിയിക്കുവാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് എബ്രഹാം തോമസ് അദ്ധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ സ്വാഗതം ആശംസിച്ചു. 'മീറ്റ് ദ മീഡിയ' പരിപാടി വിജയിപ്പിക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും സെക്രട്ടറി ജോസ് പ്ലാക്കാട്ട് നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് നടന്ന സംഘടനാ ചര്‍ച്ചയില്‍ ലാന പ്രസിഡന്റ് എബ്രഹാം തെക്കേമുറി, ബിജലി ജോര്‍ജ്, ബെന്നി ജോസഫ്, അനില്‍ മാത്യൂ ആശാരിയത്ത്, ഏലിയാ മാര്‍ക്കോസ് എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ദേശീയ സമ്മേളനം വിജയിപ്പിക്കുക
Join WhatsApp News
Mathew V. Zacharia, New Yorker 2018-12-30 07:26:03
Jacob and Preeta; saddened by the departure of preeta’s father Vadaketh Thomas. Our prayers for all of you to be comforted by the assurance that you will see him in Heaven.  Mathew V. Zacharia, Pioneer of Keralites.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക