Image

മാറാട് ചര്‍ച്ച: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ സി.കെ.പത്മനാഭനും

Published on 05 August, 2011
മാറാട് ചര്‍ച്ച: ശ്രീധരന്‍പിള്ളയ്‌ക്കെതിരെ സി.കെ.പത്മനാഭനും
പാലക്കാട് : മാറാട് സമാധാനം പുനസ്ഥാപിക്കുന്നതിനായി സാദിഖലി ശിഹാബ് തങ്ങളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലിനെതിരെ മറ്റൊരു മുന്‍ സംസ്ഥാന പ്രസിഡന്റായ സി.കെ.പത്മനാഭനും രംഗത്തെത്തി.

ശ്രീധരന്‍ പിള്ള ചര്‍ച്ച നടത്തേണ്ടതു പാര്‍ട്ടിയിലായിരുന്നുവെന്ന് സി.കെ.പത്മനാഭന്‍ പറഞ്ഞു. സമാധാന ചര്‍ച്ച രഹസ്യമായി നടത്തേണ്ട കാര്യമില്ലെന്നും പുതിയ വെളിപ്പെടുത്തലുകള്‍ പല സംശയങ്ങള്‍ക്കും ഇടയാക്കുമെന്നും സി.കെ.പത്മനാഭന്‍ പറഞ്ഞു. സമാധാന ചര്‍ച്ചയ്ക്ക് നിഗൂഢതയുടെ പരിവേഷം നല്‍കേണ്ട ആവശ്യവുമില്ലെന്നും പത്മനാഭന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക