Image

രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

Published on 05 August, 2011
രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കിങ് സംവിധാനം തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യു.എഫ്.ബി.യു.) ആഭിമുഖ്യത്തില്‍ രാജ്യത്തെ പത്തുലക്ഷത്തോളം ബാങ്ക്ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും പണിമുടക്ക് തുടങ്ങി.

പൊതു, സ്വകാര്യ, വിദേശ, സഹകരണ, ഗ്രാമീണ ബാങ്കുകളിലെ ഓഫീസര്‍മാരും ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ബാങ്ക് ലയനം, ബാങ്കിങ് നിയന്ത്രണം ഭേദഗതിചെയ്ത് ഓഹരി വോട്ടവകാശപരിധി റദ്ദാക്കല്‍, വിദേശമൂലധനം കൈക്കൊള്ളല്‍, പുറംജോലിക്കരാര്‍ എന്നിവ വേണ്ടെന്നുവെക്കുക, വന്‍കിട സ്വകാര്യഗ്രൂപ്പുകള്‍ക്ക് ബാങ്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കം പിന്‍വലിക്കുക, ഖണ്ഡേല്‍വാല്‍ കമ്മിറ്റി ശുപാര്‍ശ തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

സര്‍ക്കാര്‍നയങ്ങളില്‍ മാറ്റംവരുത്തിയില്ലെങ്കില്‍ സ്വീകരിക്കേണ്ട അനന്തര നടപടികളെക്കുറിച്ചാലോചിക്കാന്‍ യു.എഫ്.ബി.യു. ആഗസ്ത് പത്തിന് യോഗം ചേരുമെന്ന് കണ്‍വീനര്‍ വെങ്കടാചലം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക