Image

പുതിയ മായംചേര്‍ക്കല്‍ നിരോധന നിയമം നിലവില്‍വന്നു

Published on 05 August, 2011
പുതിയ മായംചേര്‍ക്കല്‍ നിരോധന നിയമം നിലവില്‍വന്നു
തിരുവനന്തപുരം: ഭക്ഷണ പദാര്‍ത്ഥങ്ങളിലുള്ള മായംചേര്‍ക്കുന്നത്‌ നിരോധിക്കാന്‍ ശക്തമായ പുതിയ മായംചേര്‍ക്കല്‍ നിരോധന നിയമം നിലവില്‍വന്നതായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്‌ വ്യക്തമാക്കി. വ്യവസ്ഥ ലംഘിച്ച്‌ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ത്താല്‍ പത്തു വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി നിയമത്തില്‍ പറയുന്നു. നിയമം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ണ്ണതോതില്‍ നടപ്പാക്കും. ഭക്ഷ്യോത്‌പാദകര്‍ക്ക്‌ പുതിയ ലൈസന്‍സിംഗ്‌ സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി ഒരു അതോറിറ്റിക്ക്‌ രൂപം നല്‍കി വരുന്നതായും അദ്ദേഹം പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വയനാടുകാരുടെ അടികൊള്ളാന്‍ താന്‍ പോകില്ല. പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാന്ദന്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ല. അഞ്ചു വര്‍ഷം ഭരിച്ചിട്ടും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ വോട്ടിന്‌ തലേദിവസം കട്ടിലിം പിടിച്ചിട്ട്‌ കിടന്നിട്ട്‌ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക