Image

എന്‍ഡോസള്‍ഫാനുവേണ്ടി അഭിഷേക്‌ സിംഗ്‌വി ഹാജരായത്‌ വിവാദമായി

Published on 05 August, 2011
എന്‍ഡോസള്‍ഫാനുവേണ്ടി അഭിഷേക്‌ സിംഗ്‌വി ഹാജരായത്‌  വിവാദമായി
ന്യൂഡല്‍ഹി: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ ഉള്‍പ്പടെയുള്ള രാഷ്‌ട്രീയ കക്ഷികള്‍ ആവശ്യപ്പെടുമ്പോള്‍ എന്‍ഡോസള്‍ഫാന്‍ ഉത്‌പാദന കമ്പനികള്‍ക്ക്‌ വേണ്ടി കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിങ്‌വി സുപ്രീംകോടതിയില്‍ ഹാജരായത്‌ വന്‍ വിവാദമുണ്ടാക്കി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ ഉത്‌പാദകര്‍ക്കെതിരെ ഡി.വൈ.എഫ്‌.ഐ നല്‍കിയ ഹര്‍ജിയിലാണ്‌ സിങ്‌വി ഇന്ന്‌ കോടതിയില്‍ ഹാജരായത്‌.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ദേശീയ വക്താവായിരുന്ന സിംഗ്‌വി നേരത്തെ വിവാദമായ ലോട്ടറി കേസില്‍ കേരള ഹൈകോടതിയില്‍ സാന്റിയാഗോമാര്‍ട്ടിന്‌ വേണ്ടി ഹാജരായത്‌ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീട്‌ കുറച്ചുനാളത്തേക്ക്‌ സിംഗ്‌വിയെ കോണ്‍ഗ്രസ്‌ വക്താവ്‌ സ്ഥാനത്തുനിന്ന്‌ മാറ്റിനിര്‍ത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക