Image

ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ഇടവക വാര്‍ഷിക പിക്‌നിക്ക്‌ നടത്തി

ജോയിച്ചന്‍ പുതുക്കുളം Published on 06 August, 2011
ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍  ഇടവക വാര്‍ഷിക പിക്‌നിക്ക്‌ നടത്തി
ന്യൂയോര്‍ക്ക്‌: ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിന്റെ വാര്‍ഷിക പിക്‌നിക്ക്‌ ജൂലൈ 16-ന്‌ ഗ്രീന്‍ബര്‍ഗിലെ, റിഡ്‌ജ്‌ റോഡ്‌ പാര്‍ക്കില്‍ വെച്ച്‌ നടത്തപ്പെട്ടു. പിക്‌നിക്കിന്റെ ഉദ്‌ഘാടനം വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി നിര്‍വഹിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം 6 മണിവരെ നീണ്ടുനിന്ന പിക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വെവ്വേറെ കായിക-വിനോദ മത്സരങ്ങള്‍ ഉണ്ടായിരുന്നു. പുരുഷന്മാരും സ്‌ത്രീകളും പങ്കെടുത്ത ആവേശകരമായ വടംവലി പിക്‌നിക്കിന്റെ പ്രത്യേകതയായിരുന്നു. കൂടാതെ അമേരിക്കന്‍ വിഭവങ്ങള്‍ക്കൊപ്പം ഇടവകാംഗങ്ങള്‍ തയാറാക്കിയ നാടന്‍ ഭക്ഷണവും പിക്‌നിക്കിന്റെ മാറ്റ്‌ വര്‍ധിപ്പിച്ചു.

വിവിധ മത്സരവിജയികള്‍ക്ക്‌ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി ട്രോഫികള്‍ സമ്മാനിച്ചു. കുഴിക്കോടില്‍ എന്റര്‍പ്രൈസസിനുവേണ്ടി സാബു കട്ടപ്പനയാണ്‌ ഈവര്‍ഷത്തെ ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌. കോര്‍ഡിനേറ്റര്‍ ജോഷി തെള്ളിയാങ്കലിന്റെ നേതൃത്വത്തില്‍ എല്‍ദോ കുരുന്നപ്പള്ളി, ജോട്ടി പ്ലാത്തറ, ഇട്ടൂപ്പ്‌ കണ്ടംകുളം, തോമസ്‌ ചാമക്കാല, മാത്യു അരീക്കുന്നേല്‍, ജോര്‍ജ്‌ പട്ടേരില്‍, റോയി കനേറ്റുമാലിയില്‍, മാത്യു ഓണാട്ട്‌, ജോസഫ്‌ പുതുപ്പറമ്പില്‍, ബെന്നി ആലപ്പാട്ട്‌, റോണി പള്ളിക്കാപ്പറമ്പില്‍, ജോസ്‌ വാമറ്റം, ചിന്നമ്മ പുതുപ്പറമ്പില്‍, ലീലാമ്മ പുതുപ്പറമ്പില്‍, ജോര്‍ജ്‌ ആറോലിചാലില്‍, സണ്ണി ചിറപ്പുറത്ത്‌, ജോയി കണിയാംപറമ്പില്‍, ഫാ. റോയിസണ്‍ മേനോലിക്കല്‍, ജിം സിറിയക്‌, സുഭാഷ്‌ ആനാനിറ്റിയില്‍ പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌.
ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍  ഇടവക വാര്‍ഷിക പിക്‌നിക്ക്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക