Image

യു.എസിന്റെ ക്രഡിറ്റ് റേറ്റിങ് ചരിത്രത്തിലാദ്യമായി ഇടിഞ്ഞു

Published on 06 August, 2011
യു.എസിന്റെ ക്രഡിറ്റ് റേറ്റിങ് ചരിത്രത്തിലാദ്യമായി ഇടിഞ്ഞു
വാഷിങ്ടണ്‍ : ചരിത്രത്തിലാദ്യമായി അമേരിക്കയുടെ ക്രഡിറ്റ് റേറ്റിങ് ഇടിഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ ഏജന്‍സിയാണ് അമേരിക്കയുടെ ക്രഡിറ്റ് റേറ്റിങ് 'AAA' യില്‍ നിന്നും 'AA+' ലേക്ക് താഴ്ത്തിയത്. കഴിഞ്ഞ 70 വര്‍ഷമായി ഏജന്‍സിയുടെ മികച്ച റേറ്റിങ് കരസ്ഥമാക്കിയ രാജ്യമാണ് യു.എസ്.

ലോകത്തിലെ സര്‍ക്കാരുകളുടെയും കമ്പനികളുടെയും ക്രഡിറ്റ് റേറ്റിങ് രേഖപ്പെടുത്തുന്ന മൂന്ന് പ്രധാന ഏജന്‍സികളിലൊന്നാണ് സ്റ്റാന്‍ഡേര്‍ഡ് ആന്റ് പുവര്‍ ഏജന്‍സി.

മാന്ദ്യത്തിനുശേഷം സാമ്പത്തിക വളര്‍ച്ചാനിരക്ക് ക്രമപ്പെടുത്താനുള്ള പ്രയത്‌നത്തിലാണ് യു.എസ് ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് വായ്പാപരിധി ഉയര്‍ത്തിയും കടബാധ്യത പകുതിയാക്കിയും യു.എസ് സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് ക്രഡിറ്റ് റേറ്റിങ് ഇടിഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക