Image

വിഭാഗീയതയുണ്ട്‌; പരിഹരിച്ചുവരുന്നു: ഗോവിന്ദന്‍ മാസ്റ്റര്‍

Published on 06 August, 2011
വിഭാഗീയതയുണ്ട്‌; പരിഹരിച്ചുവരുന്നു: ഗോവിന്ദന്‍ മാസ്റ്റര്‍
കൊച്ചി: സി.പി.എം എറണാകുളം ജില്ലാകമ്മിറ്റിയില്‍ വിഭാഗീയതയുണ്ടായിരുന്നുവെന്നും അത്‌ പരിഹരിച്ചുവരുന്നതായും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. വി.എസ്‌ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ വി.എസ്‌ സന്ദര്‍ശിച്ചതില്‍ തെറ്റില്ല. എന്നാല്‍ പാര്‍ട്ടിക്കെതിരെ നില്‍ക്കുന്നവരെ സന്ദര്‍ശിക്കണമോ എന്നാണ്‌ ആലോചിക്കേണ്ടതെന്ന്‌ ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പുതുതായി സ്ഥാനമേറ്റ ശേഷം ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുക്കുന്ന ആദ്യത്തെ സെക്രട്ടറിയേറ്റ്‌ യോഗമാണ്‌ ഇന്ന്‌ ചേര്‍ന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക