മംഗലാപുരം: അമേരിക്കയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ യു.പി.എ അധ്യക്ഷ
സോണിയാഗാന്ധിയുടെ രോഗശാന്തിക്ക് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്
നേതാവുമായ ബി. ജനാര്‍ദന്‍ പൂജാരിയും അനുയായികളും ശയനപ്രദക്ഷിണവും മറ്റ്
വഴിപാടുകളും നടത്തി.
സോണിയ രാജ്യത്തിന് നല്കിയ സേവനങ്ങള്‍
മറക്കാനാവില്ലെന്നും ഇവരുടെ സേവനം രാജ്യത്തിനു ഇനിയും ഏറെക്കാലം ആവശ്യമുണ്ടെന്നു
ജനാര്‍ദന്‍ പൂജാരി പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോലുള്ള പദ്ധതികളുടെ
ചുക്കാന്‍ പിടിച്ചതും സോണിയാഗാന്ധിയാണ്. അവര്‍ എത്രയും പെട്ടെന്നു സുഖം
പ്രാപിക്കുന്നതിനായാണ് വഴിപാടുകളും പ്രാര്‍ഥനകളും നടത്തിയത്- ജനാര്‍ദന്‍ പൂജാരി
പറഞ്ഞു.
ഇന്നലെ രാവിലെ മംഹലാപുരത്തെ കുദ്രോളി ഗോകര്‍ണ നാഥേശ്വര
ക്ഷേത്രത്തിലായിരുന്നു വഴിപാടുകള്‍. ശയന പ്രദക്ഷിണത്തിനു പുറമെ, വെള്ളി രഥോല്‍സവം,
പഞ്ചാമൃതാഭിഷേകം, മഹാപൂജ തുടങ്ങിയ വഴിപാടുകളും നടത്തി.