Image

ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. കൊര്‍ണേലിയോസ്‌ ഇലഞ്ഞിക്കല്‍ കാലം ചെയ്‌തു

Published on 07 August, 2011
ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. കൊര്‍ണേലിയോസ്‌ ഇലഞ്ഞിക്കല്‍ കാലം ചെയ്‌തു
കൊച്ചി: വരാപ്പുഴ അതിരൂപത മുന്‍ അധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. കൊര്‍ണേലിയോസ്‌ ഇലഞ്ഞിക്കല്‍ (93) കാലംചെയ്‌തു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന്‌ രാവിലെ 7.30 നായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന്‌ കഴിഞ്ഞ വെള്ളിയാഴ്‌ച അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആസ്‌പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇലഞ്ഞിക്കല്‍ തറവാട്ടില്‍ കുഞ്ഞവരായുടെയും ത്രേസ്യയുടെയും മകനായി കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കല്‍ ജാതനായി. മാതാവിന്റെ പിറവിത്തിരുന്നാളില്‍ ജാതനായ തുകൊണ്‌ടും ഇടവകദേവാലയം പരിശുദ്ധ കന്യകാമറി യത്തിന്‌ പ്രതിഷ്‌ഠിക്കപ്പെട്ടതുകൊണ്‌ടും വലിയൊരു മരിയഭക്തനായാണ്‌ അദ്ദേഹം വളര്‍ന്നത്‌. ഇടവകദേവാ ലയത്തോടു ചേര്‍ന്നുള്ള സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. 1933-ല്‍ എട്ടാം സ്റ്റാന്‍ഡേര്‍ ഡില്‍ പഠിക്കാന്‍ എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ സ്‌കൂളില്‍ ചേരുകയും അതേവര്‍ഷം തന്നെ ക്രിസ്‌ തുവിന്റെ പുരോഹിതനാകണം എന്ന ആഗ്രഹത്തോടെ വരാപ്പുഴ അതിരൂപത മൈനര്‍ സെമിനാരിയില്‍ പ്രവേ ശിക്കുകയും ചെയ്‌തു.

മൈനര്‍ സെമിനാരി പഠനത്തിനുശേഷം 1938-ല്‍ മംഗലപ്പുഴ സെന്റ്‌ ജോസഫ്‌സ്‌ സെമിനാരിയില്‍ ചേര്‍ ന്ന്‌ തത്ത്വശാസ്‌ത്രപഠനം ആരംഭിച്ചു. പഠനത്തിലും പ്രാര്‍ത്ഥനയിലും സമര്‍ത്ഥനായ കൊര്‍ണേലിയൂസിനെ 1939-ല്‍ ദൈവശാസ്‌ത്ര പഠനത്തിനാ യി റോമിലേ ക്കയച്ചു. റോമിലെ ഉര്‍ബാനിയാന പ്രൊപഗാന്ത കോള ജില്‍ ദൈവശാ സ്‌ത്രപഠനം പൂര്‍ ത്തിയാക്കി 1945 മാര്‍ ച്ച്‌ 18നു പൗരോ ഹിത്യപട്ടം സ്വീകരിച്ചു. 1950-ല്‍ റോമില്‍ നിന്നു തിരി ച്ചെത്തിയ പിതാവ്‌ ചാത്യാത്ത്‌ കര്‍ മ്മലനാഥയുടെ പള്ളിയില്‍ സഹവി കാരിയായി നിയമിക്കപ്പെട്ടു. 1951-ല്‍ പുണ്യശ്ലോകനായ അട്ടിപ്പേറ്റി പിതാവിന്റെ സെക്രട്ടറിയായി നിയമിതനായി. മൂന്നു വര്‍ഷത്തിനു ശേഷം 1954-ല്‍ സെന്റ്‌ ഫ്രാന്‍സീസ്‌ അസീസി കത്തീഡ്രലില്‍ അസിസ്റ്റ ന്റായി നിയമനം ലഭിച്ചു. 1956-ല്‍ മൈനര്‍ സെമിനാരി റെക്‌ടറായി. 1961 ഒക്‌ടോബര്‍ ഒന്നിനു പ്രോ വികാരി ജനറാളായി ഉയര്‍ത്തിക്കൊണ്‌ട്‌ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിനും ഭരണപാടവത്തിനും അംഗീകാരം നല്‌കി. 1970 ജനുവരി 21ന്‌ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാ പ്പോലീത്താ ഡോ. ജോസഫ്‌ അട്ടിപ്പേറ്റിയുടെ ദേഹവി യോഗത്തെ തുടര്‍ന്ന്‌ അതിരൂപതാ ആലോചനാസമിതി മോണ്‍. കൊര്‍ണെലിയൂസ്‌ ഇലഞ്ഞിക്കലിനെ വികര്‍ കാപ്പിറ്റുലര്‍ ആയി തെരഞ്ഞെടുത്തു.

1971 ഫെബ്രുവരി 15ന്‌ വിജയപുരം രൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാനായി നിയമിക്കപ്പെട്ടതുവരെ പ്രസ്‌തുത ഉത്തരവാദിത്വം പിതാവ്‌ സ്‌തുത്യര്‍ഹമായ രീതിയില്‍ നിര്‍വഹിച്ചു. 1971 ഏപ്രില്‍ നാലിന്‌ ഓശാന ഞായ റാഴ്‌ചയാണ്‌ ഡോ. ജോസഫ്‌ കേളന്തറയോടൊപ്പം അദ്ദേഹം മെത്രാനായി അഭിഷിക്തനായത്‌. വേദപ്രചാര തിരുസംഘത്തിന്റെ സെക്രട്ടറിയും പിന്നീട്‌ പൗരസ്‌ത്യ തിരുസംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദിനാള്‍ സൈമണ്‍ ലൂര്‍ദ്‌സ്വാമിയാണ്‌ മെത്രാഭിഷേകത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചത്‌. 1971 ഏപ്രില്‍ മുതല്‍ 1987 മാര്‍ച്ച്‌ വരെ അദ്ദേഹം വിജയപുരം രൂപതയുടെ മെത്രാനായി സേവനം അനുഷ്‌ഠിച്ചു. 1987 ഫെബ്രുവരി 11നു വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. 1987 മാര്‍ച്ച്‌ 19ന്‌ അതിരൂപത മെത്രാപ്പോലീത്തയായി ചുമതലയേറ്റു.

കാര്‍ഡിയോളജിസ്റ്റ്‌ ഡോ. ജോര്‍ജ്ജ്‌ തയ്യില്‍, നെഫ്രോളജിസ്‌റ്‌ ഡോ. ബിനു ഉപേന്ദ്രന്‍, ഇന്റര്‍വിസ്റ്റ്‌ ഡോ. ഉണ്ണി രാജസേഖരന്‍, കണ്‍സള്‍ട്ടന്റ്‌ ഡോ. ജോയ്‌സണ്‍, അനസ്‌ത്തേഷ്യോളജിസ്റ്റുമാരായ ഡോ. ഡേവിഡ്‌, ഡോ. കോശി എന്നിവരടങ്ങുന്ന സംഘമാണ്‌ ആര്‍ച്ച്‌ ബിഷപ്പിനെ ചികിത്സിച്ചത്‌. ഗുരുതരമായ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന്‌ കഴിഞ്ഞമാസം 18ന്‌ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ആര്‍ച്ച്‌ബിഷപ്പ്‌ ഡോ. കൊര്‍ണേലിയൂസ്‌ ഇലഞ്ഞിക്കല്‍ ദീര്‍ഘനാള്‍ പ്രമേഹസംബന്ധവും ഹൃദ്രോഗസംബന്ധവുമായ ചികിത്സയിലായിരുന്നു. വിരമിച്ചശേഷം തൃക്കാക്കരയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. കഴിഞ്ഞ ജൂലായ്‌ 22ന്‌ രോഗീലേപന കൂദാശ സ്വീകരിച്ചിരുന്നു.
ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. കൊര്‍ണേലിയോസ്‌ ഇലഞ്ഞിക്കല്‍ കാലം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക