Image

ലാസ്‌ വേഗാസ്സില്‍ ത്രിദിന ഓണാഘോഷം; സെപ്‌റ്റംബെര്‍ 2,3,4 തീയതികളില്‍

ജോണ്‍ ജോര്‍ജ്‌ Published on 07 August, 2011
ലാസ്‌ വേഗാസ്സില്‍ ത്രിദിന ഓണാഘോഷം; സെപ്‌റ്റംബെര്‍ 2,3,4  തീയതികളില്‍
ലാസ്‌വേഗാസ്‌: കേരളാ അസ്സോസ്സിയേഷന്‍ ഓഫ്‌ ലാസ്‌ വേഗാസ്സിന്റെ 2011 ഓണഘോഷം സെപ്‌റ്റംബെര്‍ 2,3,4 എന്നീ തീയതികളില്‍ ലാസ്‌ വേഗാസ്സിലെ വിവിധ സ്‌ഥലങ്ങളില്‍ വെച്ച്‌ ആഘോഷിക്കും.

സെപ്‌റ്റംബര്‍ 20-ന്‌ ഹെന്‍ഡേര്‍സന്‍ പാര്‍ക്കില്‍ വോളീബോള്‍ മത്സരത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷത്തിനു തുടക്കം കുറിക്കും. 3-നു ലാസ്‌ വേഗാസ്സിലെ പാരഡൈസ്‌ പര്‍ക്കില്‍ പ്രായഭേദമെന്യെ എല്ലാവര്‍ക്കും വിവിധ കായിക മത്സരങ്ങള്‍, സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വടം വലി മത്സരം, ഉറിയടി മത്സരം, അത്തപൂക്കള മത്സരം, തുടങ്ങി വിവിധ മത്സരങ്ങളാണു ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്‌.

കായിക മത്സരങ്ങള്‍ക്ക്‌ ശേഷം അസ്സോസ്സിയേഷന്റെ ഒഴിവു വന്ന സെക്രട്ടറി സ്‌ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി പൊതുയോഗം കൂടി തെരഞ്ഞെടുപ്പു നടത്തുകയും തുടര്‍ന്നു കണക്കും റിപ്പോര്‍ട്ടും വായിച്ച്‌ പാസ്സക്കുന്നതുമാണ്‌. പൊതുയോഗത്തിനു ശേഷം വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും.

സെപ്‌റ്റംബര്‍ 4-ന്‌ ലാസ്‌വേഗാസ്സിലെ ഫ്‌ളെമിംഗൊ തിയേറ്ററില്‍ വിവിധ കലാപരിപാടികളോടെ ഈവര്‍ഷത്തെ ഓണാഘോഷം സമാപിക്കും. വിശിഷ്‌ട അതിഥികളേയും മഹാബലി തംമ്പുരാനെയും താലപ്പൊലിയേന്തിയ സ്‌ത്രീകളും കുട്ടികളും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക്‌ ആനയിക്കുന്നതോടെ കലാപരിപാടികള്‍ക്ക്‌ തുടക്കമാവും. വൈവിദ്ധ്യങ്ങളായ കലാപരിപാടികളാണ്‌ ഈവര്‍ഷം ഒരുക്കിയിരിക്കുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്കായി അസ്സോസ്സിയേഷന്‍ പ്രസിഡന്റ്‌ ശ്രീമതി ആന്‍സി ജോണിനേയും സാംസ്‌കാരിക സെക്രട്ടറി ഷിമി മത്യുവിനെയും യഥാക്രമം 702-883-0349; 702-270-6456 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.
ലാസ്‌ വേഗാസ്സില്‍ ത്രിദിന ഓണാഘോഷം; സെപ്‌റ്റംബെര്‍ 2,3,4  തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക