Image

വാഷിംഗ്‌ഡണിലെ മലങ്കര കാത്തോലിക്ക്‌ മിഷനില്‍ ഫാമിലി റിന്യൂവല്‍ റിട്രീറ്റ്‌ ഓഗസ്റ്റ്‌ 13,14 തീയതികളില്‍

തോമസ്‌ പി. ആന്റണി Published on 07 August, 2011
വാഷിംഗ്‌ഡണിലെ മലങ്കര കാത്തോലിക്ക്‌ മിഷനില്‍ ഫാമിലി റിന്യൂവല്‍ റിട്രീറ്റ്‌ ഓഗസ്റ്റ്‌ 13,14 തീയതികളില്‍
വാഷിംഗ്‌ടണ്‍: വാഷിംഗ്‌ടണിലെ ലാന്‍ഡോവര്‍ ഹില്‍സിലുള്ള മലങ്കര കത്തോലിക്കാ പള്ളിയില്‍ ഓഗസ്റ്റ്‌ 13-ന്‌ ശനിയാഴ്‌ചയും 14 -ന്‌ ഞായറാഴ്‌ചയും നവീകരണ ധ്യാനം നടക്കുന്നതാണെന്ന്‌ വാഷിംഗ്‌ഡണ്‍ മലങ്കര കത്തോലിക്കാ മിഷന്‍ വികാരി ഫാ. മത്തായി മത്തൂര്‍ വടക്കേതില്‍ അറിയിച്ചു.

പ്രശസ്‌ത്ത വചന പ്രഘോഷകനായ റെവ. ഫാ. ജോര്‍ജ്‌ മങ്കുലത്താണ്‌ ഈ ധ്യാനം നയിക്കുന്നത്‌. മൂവാറ്റുപുഴ രൂപത ആസ്ഥാനമാക്കി കഴിഞ്ഞ 21 വര്‍ഷമായി ധ്യാനം നടത്തിക്കൊണ്ടിരിക്കുന്ന അച്ചന്‍ ഒരു നല്ല പാട്ടുകാരനും കൂടിയാണ്‌. ഫിലാഡേല്‍ഫിയായില്‍നിന്നുള്ള മിസ്റ്റര്‍ ഷയിനും ധ്യാനസംഘത്തിലുണ്ട്‌.

ഓഗസ്റ്റ്‌ 13-ന്‌ ശനിയാഴ്‌ച്ച വൈകുന്നേരം 6 മുതല്‍ 9 വരെയും ഓഗസ്റ്റ്‌ 14-ന്‌ ഞായറാഴ്‌ച്ച രാവിലെ 9 മുതല്‍ 4 വരെയുമാണ്‌ ധ്യാനം നടക്കുക. ഞായറാഴ്‌ച്ച വൈകുന്നേരം 3 മണിയോടുകൂടി ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി ധാന പരിപാടികള്‍ അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വികാരി ഫാ. മത്തായി മത്തൂര്‍ വടക്കേതില്‍: matmvy@gmail.com 2046409720, ചര്‍ച്ച്‌ സെക്രട്ടറി: ബെന്നി രാജന്‍: bennyin2002@yahoo.co.in 703-655-1439
വാഷിംഗ്‌ഡണിലെ മലങ്കര കാത്തോലിക്ക്‌ മിഷനില്‍ ഫാമിലി റിന്യൂവല്‍ റിട്രീറ്റ്‌ ഓഗസ്റ്റ്‌ 13,14 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക