Image

മസ്‌ക്കറ്റില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു, പരിക്കേറ്റ 27 പേരില്‍ മലയാളികളും

Published on 07 August, 2011
മസ്‌ക്കറ്റില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു, പരിക്കേറ്റ 27 പേരില്‍ മലയാളികളും
മസ്‌കറ്റ്‌: മസ്‌ക്കറ്റില്‍ ഇന്നു രാവിലെയുണ്ടായ വാഹനാപകടനത്തില്‍ ചെന്നൈ സ്വദേശി മരിച്ചു. പരിക്കേറ്റ്‌ 27 പേരില്‍ മലയാളികളും ഉള്‍പ്പെടുന്നു. മസ്‌കറ്റിലെ ഖന്താബില്‍ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനിബസും കാറും കൂട്ടിയിടിച്ച്‌ ബസിലുണ്ടായിരുന്ന തമിഴ്‌നാട്‌ സ്വദേശിയാണ്‌ മരിച്ചത്‌. ഒമ്പത്‌ മലയാളികള്‍ ഉള്‍പ്പെടെ 27 പേര്‍ക്ക്‌ പരിക്കേറ്റു.

ചെന്നൈ സ്വദേശി അബ്ദുല്‍ മജീദാണ്‌ മരിച്ചത്‌. ഒ.ഐ.ജി. ക്ലീനിങ്‌ കമ്പനിയിലെ 24 തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ബസാണ്‌ അപകടത്തില്‍പെട്ടത്‌. കോഴിക്കോട്‌ സ്വദേശി ജെയിംസ്‌, പാലക്കാട്‌ സ്വദേശികളായ കെ. സതീഷ്‌, ആര്‍. റോജേഷ്‌, ആലപ്പുഴ സ്വദേശി മുജീബ്‌, ചെങ്ങന്നൂര്‍ സ്വദേശി വി.കെ. ഷിബു, പന്തളം സ്വദേശികളായ പ്രശാന്ത്‌, അനീഷ്‌, രതീഷ്‌, കൊല്ലം തെങ്ങമം സ്വദേശി ജയന്‍ എന്നിവരാണ്‌ പരിക്കേറ്റ മലയാളികള്‍. ഇതില്‍ പലരുടേയും നില ഗുരുതരമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക