Image

ബെര്‍ലിന്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല: പ്രകാശ്‌ കാരാട്ട്‌

Published on 07 August, 2011
ബെര്‍ലിന്‍ വിഷയം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല: പ്രകാശ്‌ കാരാട്ട്‌
കൊല്‍ക്കത്ത: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ വി.എസ്‌.അച്യുതാനന്ദന്‍ പോയതിനെപറ്റി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന്‌ സി.പി.എം സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു. ആര്‌ ആരെയെങ്കിലും പോയികണ്ടതും എന്തെങ്കിലും കഴിച്ചതൊന്നും കേന്ദ്രനേതൃത്വത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കേരളത്തില്‍ വിഭാഗതീയത കുറഞ്ഞതായും സമ്മേളനങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖ തയാറായതായും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

അഴിമതിക്കെതിരെ ഇടതുപാര്‍ട്ടികള്‍ സെപ്‌തംബര്‍ രണ്ടിന്‌ ധര്‍ണ നടത്തും. കേന്ദ്രസര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഭരണമാണ്‌ നടത്തുന്നതെന്നും പ്രധാനമന്ത്രിക്കു ഈ അഴിമതികളുടെ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക