Image

സി.പി.എം നേതാവ്‌ അമ്മയെ പുറത്താക്കിയത്‌ വിവാദമാകുന്നു

Published on 08 August, 2011
സി.പി.എം നേതാവ്‌ അമ്മയെ പുറത്താക്കിയത്‌ വിവാദമാകുന്നു
പത്തനംതിട്ട: സി.പി.എം പ്രദേശിക നേതാവ്‌ അമ്മയെ വൃദ്ധസദനത്തിലാക്കിയത്‌ വിവാദമാകുന്നു ജില്ലാ കമ്മിറ്റി അംഗം കൂടിയായ ജില്ലാ പഞ്ചായത്ത്‌ അംഗം അമ്മയെ രണ്ടു തവണ വീട്ടില്‍നിന്നു പുറത്താക്കിയെന്ന്‌ ആരോപണം. പ്രശ്‌നം വിവാദമായതോടെ നേതാവ്‌ അമ്മയെ തിരിച്ചുവിളിച്ചു. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞു സമീപത്തെ വൃദ്ധസദനത്തിലേക്കു മാറ്റി. വീണ്ടും പാര്‍ട്ടിക്കാര്‍ ഇടപെട്ടു. ഇപ്പോള്‍ അവര്‍ മകനൊപ്പം വീട്ടിലുണ്ട്‌.

വിധവയായ ഇവരുടെ ഭര്‍ത്താവ്‌ ആറു വര്‍ഷം മുന്‍പ്‌ മരിച്ചു. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം കൂടിയായ വനിതാ ജില്ലാ പഞ്ചായത്ത്‌ അംഗത്തിന്റെ കുമ്പളാംപൊയ്‌കയിലെ വീട്ടിലേക്കായിരുന്നു ആദ്യം മാറ്റിയത്‌. അവിടെ മൂന്നു ദിവസം താമസിച്ചപ്പോഴാണ്‌ പ്രശ്‌നം പാര്‍ട്ടിയില്‍ ചര്‍ച്ചയായത്‌. പെരുനാട്ടിലെ ഒരു ലോക്കല്‍ കമ്മിറ്റി അംഗം പ്രശ്‌നം സംസ്‌ഥാന കമ്മിറ്റിയെ അറിയിച്ചിരുന്നു.

അമ്മയെ ആദ്യതവണ തിരികെ വീട്ടിലെത്തിച്ചത്‌ അപ്പോഴാണ്‌. എന്നാല്‍, ജില്ലാ കമ്മിറ്റി ഇതു ചര്‍ച്ച ചെയ്യാതെ രഹസ്യമാക്കി വച്ചെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. പക്ഷേ, രണ്ടു ദിവസം കഴിഞ്ഞ്‌ അമ്മയ്‌ക്കു വീണ്ടും വീട്ടില്‍നിന്ന്‌ ഇറങ്ങേണ്ടിവന്നു. ഇത്തവണ അതേ പ്രദേശത്തെ വൃദ്ധസദനത്തിലായിരുന്നു പ്രവേശനം. അപ്പോള്‍ പ്രദേശത്തെ പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഇതു ചര്‍ച്ചാവിഷയമായി. സമ്മേളനങ്ങളുടെ കാലത്ത്‌ ഇതു വിവാദമായേക്കുമെന്നു വന്നതോടെ മകന്‍ വീണ്ടും അമ്മയെ വീട്ടിലേക്കു സ്വീകരിക്കുകയായിരുന്നു. പാര്‍ട്ടിക്കാര്‍ തന്നെ സംഭവം വിവാദമാക്കിയതായാണ്‌ അറിവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക