Image

സിറിയയില്‍ ആഭ്യന്തര കലാപം: സൈന്യം 52 പേരെ വെടിവെച്ച്‌ കൊലപ്പെടുത്തി

Published on 08 August, 2011
സിറിയയില്‍ ആഭ്യന്തര കലാപം: സൈന്യം 52 പേരെ വെടിവെച്ച്‌ കൊലപ്പെടുത്തി
ഡമാസ്‌കസ്‌: ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട സിറിയയില്‍ സൈന്യം 52 പേരെ വെടിവെച്ച്‌ കൊലപ്പെടുത്തി. സിറിയയിലെ കിഴക്കന്‍ നഗരമായ ദെയര്‍ എസോറിലും ഹുലായിലുമാണ്‌ സംഭവം. നൂറിലേറെപ്പേര്‍ക്കു പരിക്കുണ്ട്‌. ദെയര്‍ എസോറില്‍ 42 ഉം ഹോംസ്‌ പ്രവിശ്യയിലെ ഹുലാ നഗരത്തില്‍ പത്തു പേരെയുമാണ്‌ സൈന്യം വെടിവെച്ചു കൊന്നത്‌. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രവും രാജ്യത്തെ പ്രധാന എണ്ണ ഖനന കേന്ദ്രങ്ങളിലൊന്നുമായ ഹമായിലെ ദെയര്‍ എസോര്‍ നഗരം പിടിച്ചടക്കാന്‍ ഒരാഴ്‌ച മുമ്പാണ്‌ അസദ്‌ സൈന്യത്തെ നിയോഗിച്ചത്‌. പടിഞ്ഞാറും വടക്കുമുള്ള കവാടങ്ങളിലൂടെ ടാങ്കുകളും ബുള്‍ഡോസറുമായാണ്‌ സൈന്യം നഗരത്തിലേക്ക്‌ പ്രവേശിച്ചത്‌.

അതിനിടെ നഗരത്തിന്റെ വടക്കുഭാഗത്തുള്ള ജുബൈല മാര്‍ക്കറ്റിലെ ചത്വരത്തില്‍ പന്ത്രണ്ടോളം ടാങ്കുകള്‍ സജ്ജമായതായി സ്ഥലവാസികള്‍ പറഞ്ഞു. നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്‌. സാധാരണക്കാര്‍ക്കു നേരേ പട്ടാളത്തെ ഉപയോഗിക്കരുതെന്ന ഐക്യരാഷ്ട്ര സഭയുടെ വിലക്ക്‌ ലംഘിച്ചാണ്‌ സിറിയന്‍ പട്ടാളം ടാങ്കുകളുപയോഗിച്ച്‌ രണ്ടിടങ്ങളിലും ആക്രമണം നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക