Image

ജനീവ ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെ കുറിച്ച്‌ അന്വേഷണം

Published on 08 August, 2011
ജനീവ ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെ കുറിച്ച്‌ അന്വേഷണം
ന്യൂഡല്‍ഹി: കൂടുതല്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ച്‌ അന്വേഷണം വരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലുള്ള എച്ച്‌.എസ്‌.ബി.സി. ബാങ്കില്‍ അക്കൗണ്ടുള്ള എഴുനൂറോളം ഇന്ത്യക്കാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാറിനു ലഭിച്ചു. ഫ്രഞ്ച്‌ സര്‍ക്കാറാണ്‌ പേരുകള്‍ കേന്ദ്ര സര്‍ക്കാറിന്‌ കൈമാറിയത്‌. പ്രവാസി ഭാരതീയരുടെ അക്കൗണ്ടുകള്‍ ഉണ്ടോയെന്നും അതൊഴിച്ചുള്ള മറ്റ്‌ അക്കൗണ്ടുകളിലേത്‌ കള്ളപ്പണമാണോയെന്നുമുള്ള പരിശോധനയാണ്‌ നടക്കുന്നത്‌. ഇതോടൊപ്പം, തന്നെ അക്കൗണ്ട്‌ ഉടമകളെ കണ്ടെത്തുന്നതിനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്‌. എല്‍.ജി.ടി. ബാങ്കിന്റെ കാര്യത്തിലെന്ന പോലെ, എച്ച്‌.എസ്‌.ബി.സി.യിലെയും ഒരു ജീവനക്കാരന്‍ കടത്തിയ വിവരങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരുടെ പേരുകളാണ്‌ ഫ്രഞ്ച്‌ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന്‌ കൈമാറിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.

2008ലാണ്‌ ബാങ്ക്‌ ജീവനക്കാരന്‍ വിവരങ്ങള്‍ ചോര്‍ത്തിയത്‌. ഇതു പിന്നീട്‌ ഫ്രഞ്ച്‌ അധികൃതരുടെ കൈകളിലെത്തി. ഫ്രാന്‍സിന്‌ പുറമെ സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്‌. ഈ അക്കൗണ്ടുകളുടെ നിജസ്ഥിതി സംബന്ധിച്ച്‌ പ്രത്യക്ഷ നികുതി ബോര്‍ഡ്‌ അന്വേഷണം തുടങ്ങി. അക്കൗണ്ടുകളുടെ സ്വഭാവം സംബന്ധിച്ച അന്വേഷണമാണ്‌ നടക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക