Image

അമേരിക്കന്‍ ജനത ദൈവത്തിങ്കലേക്ക് തിരിഞ്ഞു വരണം - ഗവര്‍ണ്ണര്‍ റിക്ക് പെറി-

പി.പി.ചെറിയാന്‍ Published on 08 August, 2011
അമേരിക്കന്‍ ജനത ദൈവത്തിങ്കലേക്ക് തിരിഞ്ഞു വരണം - ഗവര്‍ണ്ണര്‍ റിക്ക് പെറി-
ഹ്യൂസ്റ്റണ്‍ : അമേരിക്ക ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ദൈവത്തിങ്കലേക്ക് മടങ്ങി വരാതെ വേറൊരു മാര്‍ഗ്ഗവും ഇല്ലെന്ന് ഹ്യൂസ്റ്റണില്‍ ആഗസ്റ്റ് 6 ശനിയാഴ്ച സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് ടെക്‌സസ് ഗവര്‍ണ്ണര്‍ റിക്ക് പെറി അഭിപ്രായപ്പെട്ടു.

ആഗസ്റ്റ് 6ന് ദേശീയ പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്ന് ഗവര്‍ണ്ണര്‍ റിക്ക് പെറിയുടെ ആഹ്വാനമനുസരിച്ചാണ് പ്രത്യേക റാലി സംഘടിപ്പിക്കപ്പെട്ടത്.

ഏകദേശം 30,000 ജനങ്ങളാണ് ഹ്യൂസ്റ്റണ്‍ റിലയന്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്നിരുന്നത്.

നാം ഓരോരുത്തരുടേയും ഹൃദയം അമേരിക്കയുടെ ഇന്നത്തെ ദയനീയ സ്ഥിതിയില്‍ വേദനിക്കുന്ന നമ്മെ സൃഷ്ടിച്ച, നമ്മെ സംരക്ഷിച്ചുകൊണ്ടിരിന്ന, നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന ദൈവത്തെ നാം മറന്നു കളഞ്ഞിരിക്കുന്നു. ഈ അവസ്ഥക്ക് ഒരു മാറ്റം വരണമെങ്കില്‍ നാം ദൈവത്തിങ്കലേക്ക് തിരിയേണ്ടിയിരിക്കുന്നു. ഗവര്‍ണ്ണര്‍ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.

മതവും രാഷ്ട്രീയവും കൂട്ടികലര്‍ത്തുന്നത് ഗവര്‍ണ്ണറുടെ രാഷ്ട്രീയ സ്വാര്‍ത്ഥതയാണെന്ന് എതിരാളികളുടെ വിമര്‍ശനത്തെ ഗവര്‍ണ്ണര്‍ റിക്ക്‌പെറി തള്ളി കളഞ്ഞു. പൊതു പ്രവര്‍ത്തകര്‍ക്ക് അവരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും അവകാശം ഉണ്ട്. പന്ത്രണ്ട് മിനിട്ടു നീണ്ടു നിന്ന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിനും, കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ വെള്ളിയാഴ്ച കൊല്ലപ്പെട്ട 31 പട്ടാളക്കാര്‍ക്കുവേണ്ടിയും ഗവര്‍ണ്ണര്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്തി.
അമേരിക്കന്‍ ജനത ദൈവത്തിങ്കലേക്ക് തിരിഞ്ഞു വരണം - ഗവര്‍ണ്ണര്‍ റിക്ക് പെറി-അമേരിക്കന്‍ ജനത ദൈവത്തിങ്കലേക്ക് തിരിഞ്ഞു വരണം - ഗവര്‍ണ്ണര്‍ റിക്ക് പെറി-അമേരിക്കന്‍ ജനത ദൈവത്തിങ്കലേക്ക് തിരിഞ്ഞു വരണം - ഗവര്‍ണ്ണര്‍ റിക്ക് പെറി-
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക