Image

ഷിക്കാഗോ സെന്റ് മേരീസ് തിരുനാള്‍ ഭക്തിനിര്‍ഭരമായി

Published on 08 August, 2011
ഷിക്കാഗോ സെന്റ് മേരീസ് തിരുനാള്‍ ഭക്തിനിര്‍ഭരമായി
ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഇടവകയുടെ പ്രധാന തിരുനാള്‍ ആയ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിനിര്‍ഭരമായി. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടന്ന വലിയ തിരുനാളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ മാതാവിന്റെ സന്നിധിയില്‍ എത്തി.
ആഗസ്റ്റ് 5-ാം തീയതി വൈകുന്നേരം 6.30 ന് ഷിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പതാകഉയര്‍ത്തി. പിന്നീട് നടന്ന ലദീഞ്ഞ്, വി. കുര്‍ബാന, വചന ശുശ്രൂഷ എന്നിവയ്ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. സജി പിണര്‍കയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. പിന്നീട് വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തില്‍ നടന്ന കലാസന്ധ്യ അവിസ്മരണീയമായി.

6-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6.30 ന് തിരുനാള്‍ ലദീഞ്ഞ്, തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. സജി പിണര്‍കയില്‍ തിരുനാള്‍ സന്ദേശം നല്‍കി. പരിശുദ്ധ മാതാവിനോടുള്ള ആദരവിനായി ദര്‍ശന സമൂഹത്തിന്റെ നേതൃത്വത്തില്‍ കപ്ലോന്‍ വാഴ്ച നടത്തി. ദര്‍ശന സമൂഹത്തിന് സണ്ണി കണ്ണാല, ജോസ് ഐക്കരപ്പറമ്പില്‍ , സാബു നടുവീട്ടി
ല്‍ ‍, തമ്പി ചെമ്മാച്ചേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പിന്നീട് ഇരു ഇടവകയിലേയും കൂടാരയോഗങ്ങളുടെ നേതൃത്വത്തില്‍ കലാസന്ധ്യ ആയിരങ്ങള്‍ക്ക് നയനമനോഹാര്യത പകര്‍ന്നു.

ആഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷപൂര്‍വ്വവും ഭക്തിനിര്‍ഭരവുമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപതാ ചാന്‍സിലര്‍ ഫാ. ആന്റണി തുണ്ടത്തില്‍ മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. റ്റോമി വട്ടുകുളം എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. ആന്റണി തുണ്ടത്തില്‍ തിരുനാള്‍ സന്ദേശവും നല്‍കി.
മാതാവിനോടുള്ള ഭക്തിയുടെ നിറവില്‍ വാദ്യമേളങ്ങളാലും, വര്‍ണ്ണവിസ്മയങ്ങളാലും, കൊടി മുത്തുക്കുട വര്‍ണ്ണങ്ങളാലും അലംകൃതമായ തിരുനാള്‍ പ്രദക്ഷിണത്തില്‍ രണ്ടായിരത്തില്‍ അധികം വിശ്വാസികള്‍ ഭക്തിപുരസ്സരം പങ്കുചേര്‍ന്നു. ഭക്തിനിര്‍ഭരമായ മാതാവിന്റെ കീര്‍ത്തനങ്ങള്‍ തിരുനാള്‍ പ്രദക്ഷിണത്തിന് മോടികൂട്ടി.

ഷിക്കാഗോയിലുള്ള ആയിരക്കണക്കിന് കത്തോലിക്കാ വിശ്വാസികള്‍ 3 ദിവസങ്ങളിലായി സെന്റ് മേരീസ് ദേവാലയത്തില്‍ എത്തുകയും മാതാവിന്റെ പ്രത്യേക അനുഗ്രഹകടാക്ഷങ്ങള്‍ നേടുകയും ചെയ്തു. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് പോള്‍സണ്‍ കുളങ്ങര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്‍ പാട്ടപ്പതി, ജോയിസ് മറ്റത്തിക്കുന്നേ
ല്‍ ‍, സാജു കണ്ണമ്പള്ളി, റോയി നെടുംചിറ, സി. സേവ്യര്‍ , സജി പൂതൃക്കയില്‍ ‍, സാലി കിഴക്കേക്കുറ്റ്, ജയിന്‍ മാക്കീല്‍ ‍, അനില്‍ മറ്റത്തിക്കുന്നേല്‍ ‍, പീറ്റര്‍ കുളങ്ങര, ബിനു കൈതക്കതൊട്ടിയില്‍ ‍, മാത്യു മണപ്പള്ളി, ബിജു തുരുത്തിയില്‍ ‍, സാബു തറത്തട്ടേല്‍ , ജോജോ ആനാലില്‍, തോമസ് അപ്പോഴിപ്പറമ്പില്‍ , തമ്പി വിരുത്തിക്കുളങ്ങര, സണ്ണി ഇടിയാലി, ജോഷ്വാ പാട്ടപ്പതി, ജോയി ചെമ്മാച്ചേല്‍ ‍, ജോയി നെടിയകാലായില്‍ , സൈമണ്‍ ചക്കാലപ്പടവില്‍ ‍, റ്റോമി നെടിയകാലായില്‍ , ബന്നി കളപ്പുര, കുഞ്ഞുമോന്‍ ചൂട്ടുവേലില്‍ , ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, ജോസ് ഐക്കരപ്പറമ്പില്‍ , മാത്തച്ചന്‍ ചെമ്മാച്ചേല്‍ , ജോണിക്കുട്ടി പിള്ളവീട്ടില്‍ , സുനില്‍ താഴത്തുവെട്ടത്ത്, ബിനോയി പൂത്തുറയില്‍ ‍, തോമസ് കടിയംപള്ളില്‍ തുടങ്ങി അനേകം പേര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട് : സാജു കണ്ണമ്പള്ളി
ഷിക്കാഗോ സെന്റ് മേരീസ് തിരുനാള്‍ ഭക്തിനിര്‍ഭരമായിഷിക്കാഗോ സെന്റ് മേരീസ് തിരുനാള്‍ ഭക്തിനിര്‍ഭരമായിഷിക്കാഗോ സെന്റ് മേരീസ് തിരുനാള്‍ ഭക്തിനിര്‍ഭരമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക