Image

പാല്‍വില വര്‍ധിപ്പിക്കും: മന്ത്രി കെ.സി ജോസഫ്

Published on 08 August, 2011
പാല്‍വില വര്‍ധിപ്പിക്കും: മന്ത്രി കെ.സി ജോസഫ്
കല്‍പ്പറ്റ: സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കാനുള്ള അനുമതി സര്‍ക്കാരിന് നല്‍കുകയാണെങ്കില്‍ വില വര്‍ധിപ്പിക്കുമെന്ന് ക്ഷീരവികസനവകുപ്പ് മന്ത്രി കെ.സി ജോസഫ്. കല്‍പ്പറ്റയില്‍ മില്‍മ വയനാട് ഡയറിയുടെ വികസനത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മക്കു നല്‍കുകയാണെങ്കില്‍ മില്‍മയും വില വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷേമനിധി ആനുകൂല്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക