Image

സക്കറിയയ്ക്ക് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സ്വീകരണം നല്കി.

ടോം ജോസ് തടിയമ്പാട് Published on 08 August, 2011
 സക്കറിയയ്ക്ക് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സ്വീകരണം നല്കി.
അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി യു.കെ യില്‍ എത്തിച്ചേര്‍ന്ന പ്രശസ്ത സാഹിത്യകാരന്‍ സക്കറിയയുടെ സാന്നിധ്യം ലിവര്‍പൂളിലെ മലയാളികള്‍ക്ക് പുതിയ ഒരു അനുഭവവും, സന്തോഷവും നല്‍കി. യുവതീ-യുവാക്കളുടെയും, സ്ത്രീകളുടെയും സാന്നിധ്യം കൊണ്ട് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (എല്‍ .ഐ.എം.സി.എ) സംഘടിപ്പിച്ച ഈ പ്രോഗ്രാം വളരെ ശ്രദ്ധേയമായിരുന്നു.
സക്കറിയയ്ക്കു നല്‍കിയ സ്വീകരണസമ്മേളനത്തില്‍ വച്ച് എല്‍ .ഐ.എം.സി.എ യുടെ മുന്‍ പ്രസിഡന്റ് തമ്പി ജോസ് സക്കറിയയെ സദസ്സിന് പരിചയപ്പെടുത്തി. എല് ‍.ഐ.എം.സി.എ-യുടെ സെക്രട്ടറി മനോജ് വടക്കേടം, തോമസ് ജോണ്‍ വാരിക്കാട്ട് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ബ്രീട്ടീഷ് മലയാളിയ്ക്ക് വേണ്ടി ടോം ജോസ് തടയമ്പാട് പൊന്നാട അണിയിച്ച് സ്വീകരിച്ചു. അഞ്ചലീന വില്‍സണ്‍ സക്കറിയയെ അഭിനന്ദിച്ച് പ്രസംഗിച്ചു. തോമസ്‌കുട്ടി ഫ്രാന്‍സിസ് കൃതജ്ഞത പറഞ്ഞു.

സക്കറിയയിലെ സാഹിത്യകാരന്റെ ഉരുത്തിരിയലിന്റെ ചരിത്രത്തെപ്പറ്റി ചോദിച്ച ചോദ്യത്തിന് അദ്ദേഹത്തിന്റെ കുടുംബപശ്ചാത്തലമാണ് അതിന് കാരണം, മാതാപിതാക്കള്‍ നല്ല വായനക്കാരായിരുന്നു. അതുപോലെ അവര്‍ മതങ്ങളുടെ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ചിന്തകള്‍ക്ക് അപ്പുറവും ആയിരുന്നു. അതായിരുന്നു പ്രധാന പ്രചോദനമായി നിന്നിരുന്നത് എന്ന് വിശദീകരിച്ചു.

സാഹിത്യക്കാരന്റെ പ്രതിബന്ധതയെ പറ്റിയും ഈശ്വരവിശ്വാസവും മതങ്ങളും എന്ന വിഷയത്തെപ്പറ്റിയും ഒക്കെ ചോദ്യങ്ങള്‍ ഉണ്ടായി. താന്‍ ഒരു മതാധിഷ്ഠിത ഈശ്വരവിശ്വാസിയല്ലെന്നും ഈശ്വരവിശ്വാസം മതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണെന്നും അതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും സക്കറിയ പറഞ്ഞു. ആരെങ്കിലും ഈശ്വര വിശ്വാസത്തിലൂടെ സന്തോഷം കണ്ടെത്തുന്നുവെങ്കില്‍ താന്‍ അതിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയപരമായ ചോദ്യങ്ങള്‍ക്ക് ജനാധിപത്യത്തിന്റെ വളര്‍ച്ച കേരളത്തിലും അതിന്റെ മൂല്യങ്ങള്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും നിലനില്‍ക്കുന്നതിനെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.

വിധേയന്‍ എന്ന സക്കറിയായുടെ സിനിമയിലെ കഥാപാത്രങ്ങളെ കണ്ടെത്തിയതിനെ സംബന്ധിച്ചും ആ കഥാപാത്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. ഒ.വി.വിജയനെതിരെ അദ്ദേഹം ഉന്നയിച്ച ഹിന്ദുത്വവാദ ആരോപണത്തെ പറ്റിയും വിജയനിലെ വിപ്ലവകാരിയില്‍ നിന്നും ആത്മീയവാദിയിലേയ്ക്കുള്ള പരിണാമത്തെ പറ്റിയും ചര്‍ച്ച നടന്നു.

രാവില മുതല്‍ ലിവര്‍പൂളിലെ മനോഹരകാഴ്ചകള്‍ ആസ്വദിച്ച അദ്ദേഹം ആല്‍ബര്‍ട്ട് ഡോക്കിലെ ആര്‍ട്ട്‌സ് മ്യൂസിയവും, ബീറ്റന്‍സ് ഗ്രൂപ്പ് എന്ന ലോകപ്രസിദ്ധ സംഗീത ട്രൂപ്പ് ആദ്യമായി പാടിയ കാവന്‍സ് പബ്ലൂം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന് തമ്പിജോസ്, വില്‍സണ്‍ ഫിലിപ്പ്, ജോസ് ആന്റണി, ടോം ജോസ് , സാബു ഫിലിപ്പ് തടിയമ്പാട് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
 സക്കറിയയ്ക്ക് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സ്വീകരണം നല്കി. സക്കറിയയ്ക്ക് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സ്വീകരണം നല്കി. സക്കറിയയ്ക്ക് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സ്വീകരണം നല്കി. സക്കറിയയ്ക്ക് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സ്വീകരണം നല്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക