Image

രാജ്യം സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാണെന്ന് ധനമന്ത്രി

Published on 08 August, 2011
രാജ്യം സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാണെന്ന് ധനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാണെന്ന് ധനമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു. യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഇടിഞ്ഞ സാഹചര്യത്തിലായിരുന്നു പ്രണാബ് മുഖര്‍ജിയുടെ പ്രതികരണം. മറ്റ് രാജ്യങ്ങളേക്കാള്‍ ഇന്ത്യയുടെ അടിത്തറ ശക്തമാണെന്നും വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

യുഎസിലെയും യൂറോപ്യന്‍ മേഖലയിലെയും സ്ഥിതിഗതികള്‍ ആഗോളവിപണിയില്‍ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്‌ടെന്നും ഇന്ത്യയിലും ഇതിന്റെ ചില പ്രതിഫലനങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും പ്രണാബ് മുഖര്‍ജി പറഞ്ഞു. എന്നാല്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഈ വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക