Image

ലാദന്‍ ഓപ്പറേഷനില്‍ പങ്കെടുത്ത സൈനികര്‍ കൊല്ലപ്പെട്ടത്‌ അന്വേഷിക്കുന്നു

Published on 08 August, 2011
ലാദന്‍ ഓപ്പറേഷനില്‍ പങ്കെടുത്ത സൈനികര്‍ കൊല്ലപ്പെട്ടത്‌ അന്വേഷിക്കുന്നു
കാബൂള്‍: കഴിഞ്ഞദിവസം ലാദന്‍ ഓപ്പറേഷനില്‍ പങ്കെടുത്ത അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടത്‌ അന്വേഷിക്കുന്നതായി നാറ്റോ അധികൃതര്‍ വെളിപ്പെടുത്തി. ശനിയാഴ്‌ച താലിബാന്‍ വിരുദ്ധ ഓപറേഷന്‍ കഴിഞ്ഞ്‌ സൈനിക കേന്ദ്രത്തിലേക്ക്‌ മടങ്ങുകയായിരുന്ന യു.എസ്‌ സേനയിലെ വിദഗ്‌ധ പരിശീലനം ലഭിച്ച നേവി സീല്‍ വിഭാഗത്തിലെ 22 സൈനികര്‍ സഞ്ചരിച്ച ഹെലികോപ്‌ടറാണ്‌ വാര്‍ധക്‌ പ്രവിശ്യയിലെ സഈദാബാദില്‍ വെച്ച ്‌ അപകടത്തില്‍ പെട്ടത്‌. വിമാനം തകര്‍ന്നത്‌ വെടിയേറ്റാണെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.

എന്നാല്‍ അപകടത്തിന്റെ യഥാര്‍ഥ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായി ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി അസിസ്റ്റന്റ്‌ ഫോഴ്‌സ്‌ കമാന്‍ഡര്‍ ജനറല്‍ ജോണ്‍ ആര്‍ അലെന്‍ അറിയിച്ചു. തങ്ങള്‍ നാറ്റോ കോപ്‌ടര്‍ വെടിവെച്ച്‌ വീഴ്‌ത്തുകയായിരുന്നുവെന്ന്‌ അപകടത്തിന്‌ തൊട്ടുടനെ താലിബാന്‍ കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നു. ഇതിനെകുറിച്ചും അന്വേഷണം നടത്തുമെന്ന്‌ നാറ്റോ വൃത്തങ്ങള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക