Image

അന്വേഷണം നേരിടും, വേണമെന്ന്‌ ആവശ്യപ്പെട്ടത്‌ താന്‍: ഉമ്മന്‍ചാണ്ടി

Published on 08 August, 2011
അന്വേഷണം നേരിടും, വേണമെന്ന്‌ ആവശ്യപ്പെട്ടത്‌ താന്‍: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പാമോയില്‍ കേസില്‍ തനിക്കെതിരേയുള്ള അന്വേഷണം നേരിടുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.അന്വേഷണം ആവശ്യപ്പെട്ടത്‌ താനാണ്‌. കേസ്‌ നിയമപരമായും ധാര്‍മ്മികമായും നേരിടുമെന്ന്‌ നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത സമയത്ത്‌ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

1992ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ്‌ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനമെടുത്തത്‌. ടി.എച്ച്‌. മുസ്‌തഫ കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലായിരുന്നു ഉമ്മന്‍ചാണ്‌ടിയുടെ പേരും വലിച്ചിഴച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക