Image

കോളജ്‌ അഡ്‌മിഷനും, സ്‌കോളര്‍ഷിപ്പും; ആരണ്‍ പണിക്കരും സംഘവും ക്ലാസ്‌ എടുക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 09 August, 2011
കോളജ്‌ അഡ്‌മിഷനും, സ്‌കോളര്‍ഷിപ്പും; ആരണ്‍ പണിക്കരും സംഘവും ക്ലാസ്‌ എടുക്കുന്നു
മിഷിഗണ്‍: മിഷിഗണ്‍ കോളജ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ്‌ 13-ന്‌ ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ ട്രോയി കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ ആരണ്‍ പണിക്കരും Hardward, Yale, MIT, Wherton School of Business, Starford എന്നിവിടങ്ങളില്‍ അഡ്‌മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌ IVY League School അഡ്‌മിഷനും ഉന്നത സ്‌കോളര്‍ഷിപ്പുകളും ലഭിക്കാനുള്ള രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

മലയാളി വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നെങ്കിലും ഐ.വി.വൈ സ്‌കൂള്‍ അഡ്‌മിഷനുകളും ഉന്നത സ്‌കോളര്‍ഷിപ്പുകളും കരസ്ഥമാക്കുന്നതില്‍ പിന്നോക്കമാണ്‌.ചുരുക്കം ചിലര്‍ക്ക്‌ കിട്ടുമെങ്കിലും അവരുടെ വിജയരഹസ്യം മറ്റുള്ളവരുമായി പങ്കിടുവാന്‍ വിമുഖത കാട്ടുകയാണ്‌ പതിവ്‌.

കോളജ്‌ അഡ്‌മിഷന്‍ പ്രോസസില്‍ തനിക്ക്‌ നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ മറ്റൊരു മലയാളിക്കും വരരുതെന്ന്‌ ദൃഢപ്രതിജ്ഞയെടുത്താണ്‌ പണിക്കര്‍ ഈയൊരു സംരംഭത്തിന്‌ നേതൃത്വംകൊടുക്കുന്നത്‌. ആരണ്‍ പണിക്കര്‍ക്ക്‌ അപേക്ഷിച്ച എല്ലാ മെഡിക്കല്‍ കോളജുകളിലും നേരിട്ടുള്ള ബി.എസ്‌/എം.ഡി പ്രോഗ്രാമിന്‌ അഡ്‌മിഷന്‍ ലഭിക്കുകയും, അപേക്ഷിച്ച എല്ലാ സ്‌കോളര്‍ഷിപ്പുകള്‍ക്കും അര്‍ഹനാകുകയും ചെയ്‌തിട്ടുണ്ട്‌.

അമേരിക്കയിലുള്ള വിവിധ സാമൂഹിക സംഘടനകളുമായി സഹകരിച്ച്‌ മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെയുള്ള ഫോറങ്ങള്‍ സംഘടിപ്പിക്കുന്നതിന്‌ പണിക്കര്‍ക്ക്‌ പരിപാടിയുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: aaronpanicker9@gmail.com
കോളജ്‌ അഡ്‌മിഷനും, സ്‌കോളര്‍ഷിപ്പും; ആരണ്‍ പണിക്കരും സംഘവും ക്ലാസ്‌ എടുക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക